നഗരപരിധിയില്‍ ഡ്രോണുകള്‍ക്ക് എതിരെ പ്രതിഷേധം

ഡബ്ലിന്‍: നിയമങ്ങള്‍ ലംഘിച്ച് ഡബ്ലിന്‍ നഗരത്തിലും എയര്‍പോര്‍ട്ട് പരിധിയിലും ഡ്രോണുകള്‍ പറത്തുന്നതില്‍ വന്‍ പ്രതിഷേധം. ഏവിയേഷന്‍ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ഇവ പറത്തുന്നതിന് അനുമതി ഉണ്ട്. എന്നാല്‍ യാതൊരു നിയന്ത്രണവുമില്ലാതെ നിരവധി ഡ്രോണുകളാണ് ദിനംപ്രതി ഡബ്ലിനില്‍ പറക്കുന്നത്.

ഡ്രോണില്‍ ഘടിപ്പിച്ചിട്ടുള്ള ക്യാമറകള്‍, റേഡിയോ ഫ്രീക്വന്‍സി എന്നിവ വ്യക്തികളുടെ സ്വകാര്യതയ്ക്ക് ഭീഷണിയാകുന്നുണ്ടെന്ന് കാണിച്ചാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. നഗര പരിധിയില്‍ നിയമ വിരുദ്ധമായി ഡ്രോണുകള്‍ പറക്കുന്നുണ്ടെന്ന് സിറ്റി കൗണ്‍സില്‍ ഏവിയേഷന്‍ വകുപ്പിന് പരാതി സമര്‍പ്പിച്ചിട്ടുണ്ട്. ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ റണ്‍വേക്ക് സമീപത്തുകൂടി നിയമം ലംഘിച്ച് പറന്ന ഡ്രോണുകളക്കെതിരെ നിയമ നടപടി ആരംഭിച്ചതായി ഡബ്ലിന്‍ എയര്‍പോര്‍ട്ട് അറിയിച്ചു.

എയര്‍പോര്‍ട്ട് പരിധിയില്‍ 5 കിലോമീറ്റര്‍ മാറിയും നഗര പരിധിയില്‍ ഉപരിതലത്തില്‍ നിന്നും 122 മീറ്റര്‍ മാറിയും നിയന്ത്രണങ്ങള്‍ക്ക് വിധേയമായി മാത്രം ഡ്രോണുകള്‍ പറത്താന്‍ അനുമതി ഉണ്ട്. അയര്‍ലണ്ടില്‍ 8000 ഡ്രോണുകള്‍ ഏവിയേഷന്‍ വകുപ്പിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. എങ്കിലും ഇതില്‍ കൂടുതല്‍ ഡ്രോണുകള്‍ അയര്‍ലണ്ടില്‍ പറന്നു നടക്കുന്നതില്‍ ആശങ്ക ഉയരുന്നുണ്ട്. രെജിസ്റ്റര്‍ ചെയ്യപ്പെട്ട 100 ഡ്രോണുകള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് ഗാര്‍ഡ വ്യക്തമാക്കി.

 

ഡി കെ

 

 

Share this news

Leave a Reply

%d bloggers like this: