വീഡിയോ സെര്‍ച്ചില്‍ സാങ്കേതിക മാറ്റങ്ങള്‍ വരുത്തി യുട്യൂബ്

ലാസ് വേഗാസ് വെടിവെപ്പുമായി ബന്ധപ്പെട്ടു നിന്ദ്യമായ വീഡിയോകള്‍ പ്രചരിപ്പിക്കുന്നതിന്റെ പേരില്‍ പ്രതിഷേധമേറ്റു വാങ്ങേണ്ടി വന്ന യുട്യൂബ്, ആല്‍ഗോരിഥത്തില്‍ മാറ്റങ്ങള്‍ വരുത്തി. തിരയുമ്പോള്‍ ആധികാരികതയുള്ള വീഡിയോകള്‍ ആദ്യം വരുന്ന തരത്തില്‍ സാങ്കേതികമായ മാറ്റങ്ങളാണു യൂട്യുബ് നടപ്പില്‍ വരുത്തിയിരിക്കുന്നത്.

പല വിഷയങ്ങളും യൂട്യൂബില്‍ തിരയുമ്പോള്‍ ആദ്യം കിട്ടുന്നത് വിവാദ വീഡിയോകളായിരിക്കും. പലതും ഏതോ വ്യക്തികള്‍ അപ്ലോഡ് ചെയ്യുന്ന വ്യാജ വീഡിയോകളാകാനും സാധ്യതയുണ്ട്. ലാസ് വേഗസ് വെടിവെപ്പിനെ കുറിച്ചോ കുറ്റവാളിയായ സ്റ്റീഫന്‍ പദോകിനെ കുറിച്ചോ യൂട്യുബില്‍ തിരഞ്ഞവര്‍ക്കു സര്‍ക്കാര്‍ വിരുദ്ധ വീഡിയോകളാണ് ആദ്യം ലഭിച്ചിരുന്നത്.

സ്റ്റീഫന്‍ പദോക് ട്രംപ് വിരുദ്ധനായതിനാല്‍ കുറ്റവാളിയാക്കിയതാണെന്നും സര്‍ക്കാര്‍ ആസൂത്രണം ചെയ്ത അക്രമമാണെന്നും ആരോപിക്കുന്ന വീഡിയോകളാണ് മുന്‍ഗണനയില്‍ വന്നത്. ഈ വിഷയം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയും നിരവധി അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരികയും ചെയ്തതോടെയാണു തിരച്ചില്‍ ഫലങ്ങള്‍ ക്രമീകരിക്കുന്ന നടപടികള്‍ വേഗത്തിലാക്കാന്‍ യൂട്യുബ് തിരുമാനിച്ചത്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: