ഇന്ത്യാ ഫെസ്റ്റിനൊരുങ്ങി സ്ലൈഗോ ….നൃത്ത സംഗീത മായക്കാഴ്ചകള്‍ക്കു ഇനിയൊരുനാള്‍

സ്ലൈഗോ :ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സ്ലൈഗോയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഇന്ത്യാ ഫെസ്റ്റ് ’17 ന്റ്‌റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡണ്ട് അനിര്‍ബാന്‍ ബാഞ്ചയും ,സെക്രട്ടറി സുരേഷ്.സി.പിള്ളയും അറിയിച്ചു .അയര്‍ലണ്ടിന്റെ വടക്കു പടിഞ്ഞാറു പ്രദേശങ്ങളില്‍ അര്‍ബുദ രോഗികള്‍ക്ക് മികച്ചരീതിയില്‍ സ്വാന്തന ചികില്‍സ നല്‍കി വരുന്ന നോര്‍ത്തുവെസ്‌റ് ഹോസ്‌പൈസ് എന്ന സ്ഥാപനത്തിന്റ്‌റെ ധനശേഖരണാര്‍ത്ഥമാണ് അസോസിയേഷന്‍ ,ഇന്ത്യ ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത് .

സ്ലൈഗോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ അരീനയിലാണ് നാളെ (ഒക്ടോബര്‍ 21 ന് ) വൈകുന്നേരം 3 മുതല്‍ 6 വരെ ഈ സംഗീത നൃത്ത സായാഹ്നം അരങ്ങേറുക .അയര്‍ലണ്ടിലെ പ്രമുഖ ബാന്‍ഡായ സോള്‍ ബീറ്റ്‌സ്‌ന്റെ ഗാനമേളയും ,’മുദ്ര’ നൃത്ത വിദ്യാലയത്തിന്റെ വിവിധ നൃത്ത രൂപങ്ങളും ,കേരളത്തിന്റെ സ്വന്തം കളരിപ്പയറ്റും ,ഉത്തരേന്ത്യയുടെ ഡാന്‍ഡിയയും ഇഴുകിച്ചേരുന്ന ഈ കലാസായാഹ്നം ആസ്വാദകര്‍ക്ക് നവ്യാനുഭൂതി പകരും .

600ല്‍ പരം കലാസ്വാദകര്‍ക്കുള്ള ഒരുക്കങ്ങള്‍ അരീനയില്‍ പൂര്‍ത്തിയായതായി സുരേഷ് പിള്ള അറിയിച്ചു .ഏറ്റവും നൂതനമായ ശബ്ദ ദൃശ്യ സൗകര്യങ്ങളും ,എല്‍.ഇ.ഡി സ്‌ക്രീനുകളും മികച്ച അനുഭൂതി നല്‍കും .

പതിനൊന്നു വര്‍ഷം പൂര്‍ത്തിയാക്കിയ അസോസിയേഷനിലെ ,മൂന്ന് നഴ്‌സുമാര്‍ അകാലത്തില്‍ അര്‍ബുദ ബാധിതരായി മരണമടഞ്ഞതും നോര്‍ത്തുവെസ്‌റ് ഹോസ്‌പൈസിനു ധനശേഖരണം നടത്തുവാന്‍ അസോസിയേഷനെ പ്രേരിപ്പിച്ച ഒരു ഘടകമാണ് .30 തില്‍പ്പരം പേരടങ്ങുന്ന കമ്മിറ്റി കഴിഞ്ഞ മൂന്ന് മാസമായി നടത്തുന്ന ശ്രമഫലമാണ് ഇന്ത്യാ ഫെസ്റ്റ് ’17 .
ഇന്ത്യന്‍ എംബസ്സി ,സ്ലൈഗോ കൗണ്ടി കൌണ്‍സില്‍ തുടങ്ങി നിരവധി സര്‍ക്കാര്‍ ,സര്‍ക്കാതേതാര സംഘടനകളും പരിപാടിക്കു പിന്തുണയുമായുണ്ട്. ബിന്ദു നായരാണ് പരിപാടിയുടെ അവതാരക .

കൂടുതല്‍ വിവരങ്ങള്‍ക്കും ,ടിക്കറ്റിനും ബന്ധപ്പെടുക

മനോജ് .എസ് .നായര്‍ 0894630534
ബെബില്‍ ബേബി 0894216724

 

Share this news

Leave a Reply

%d bloggers like this: