ആശുപത്രി പരസ്യം ഞെട്ടിപ്പിക്കുന്നത്; വിദ്യാഭ്യാസ യോഗ്യത വേണ്ട; തൂപ്പുകാര്‍ക്ക് നേഴ്‌സിനെക്കാള്‍ കൂടുതല്‍ ശമ്പളം

ഡബ്ലിന്‍: അയര്‍ലണ്ടില്‍ തൂപ്പുകാര്‍ക്ക് ലഭിക്കുന്ന ശമ്പളം നേഴ്സുമാരേക്കാള്‍ കൂടുതല്‍. അടുത്തിടെ രാജ്യത്തെ പ്രശസ്തമായ ഒരു ആശുപത്രി നല്‍കിയ പരസ്യം മാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തിയത് അതെ ആശുപത്രിയിലെ നേഴ്‌സിങ് ജീവനക്കാര്‍ തന്നെയാണ്. തൂപ്പുകാര്‍ ആവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു വിദ്യാഭ്യാസ യോഗ്യതയും ആവശ്യമില്ലെന്ന് മാത്രമല്ല, 20,630 യൂറോ മുതല്‍ 32,000 യൂറോ വരെ ശമ്പളവുമാണ് ഓഫര്‍ ചെയ്തിരിക്കുന്നത്.

പഠനം കഴിഞ്ഞ് ജോലിയില്‍ പ്രവേശിക്കുന്ന തുടക്കക്കാരായ നേഴ്സുമാര്‍ക്ക് 20,600 യൂറോ ആണ് ശരാശരി ശമ്പളമായി നല്‍കുന്നത്. നേഴ്‌സിങ് പഠനം പൂര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിക്കുന്നവരേക്കാള്‍ കൂടുതല്‍ ശമ്പളം ഏറ്റവും താഴെത്തട്ടിലുള്ള ജോലിക്കാര്‍ക്ക് നല്‍കുമ്പോള്‍ എന്തുകൊണ്ട് നേഴ്സുമാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നില്ല എന്ന ചോദ്യം ബാക്കിയാവുകയാണ്. ആരോഗ്യ ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിക്കാനും നിയമനങ്ങള്‍ ദ്രുതഗതിയിലാക്കാനും ആവശ്യപ്പെട്ടുകൊണ്ട് ഐ.എന്‍.എം.ഓ-യും എച്ച്.എസ്.ഇ യും ധാരണയില്‍ എത്തിയെങ്കിലും നടപ്പില്‍ വരാന്‍ കാലതാമസം നേരിടുകയാണ്.

അയര്‍ലണ്ടില്‍ നേഴ്‌സിങ് പഠനം പൂര്‍ത്തിയാക്കുന്ന നേഴ്സുമാര്‍ ഏകദേശം ഒരു വര്‍ഷത്തോളം ജോലി ചെയ്ത് പിന്നീട് വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറുകയാണ് പതിവ്. യു.കെ, സ്വീഡന്‍, ഡെന്‍മാര്‍ക്ക് എന്നീ യൂറോപ്യന്‍ രാജ്യഗ്‌നലിലേക്കും മിഡില്‍ ഈസ്റ്റിലേക്കും ആണ് നേഴ്സുമാര്‍ കുടിയേറുന്നത്. സ്വന്തം രാജ്യത്ത് തങ്ങള്‍ അവഗണിക്കപ്പെടുന്നുവെന്ന ബോധം തന്നെയാണ് ഇവര്‍ ജോലി തേടി മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറുന്നത്.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: