ലോകത്തിലെ ശക്തമായ പാസ്പോര്‍ട്ടുകളുടെ പട്ടികയില്‍ ഐറിഷ് പാസ്പോര്‍ട്ട് ആറാം സ്ഥാനത്ത്

 

ലോകത്തിലെ ശക്തമായ പാസ്പോര്‍ട്ടുകളുടെ പട്ടികയില്‍ ഐറിഷ് പാസ്പോര്‍ട്ട് ആറാം സ്ഥാനത്ത്. 159 വിസ ഫ്രീ സ്‌കോറോടെ സിംഗപൂര്‍ പാസ്പോര്‍ട്ടാണ് പട്ടികയില്‍ ഒന്നാമത്. സിംഗപൂര്‍ പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് ഇപ്പോള്‍ 173 രാജ്യങ്ങളില്‍ വിസ-ഫ്രീയായി യാത്ര ചെയ്യാം. പരാഗ്വേ സിംഗപൂര്‍കാര്‍ക്കുള്ള വിസ വ്യവസ്ഥയില്‍ മാറ്റം വരുത്തിയതോടെയാണിത്. ആദ്യമായാണ് ഒരു ഏഷ്യന്‍ രാജ്യത്തിന്റെ പാസ്‌പോര്‍ട്ട് ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടായി മാറുന്നത്.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി യൂറോപ്യന്‍ രാജ്യങ്ങളായിയിരുന്നു ഈ പട്ടികയില്‍ ആദ്യ പത്തില്‍ ഇടംനേടിയിരുന്നത്. മലേഷ്യ, കാനഡ, യു.എസ്.എ എന്നീ രാജ്യങ്ങളിലെ പാസ്പോര്‍ട്ടുകളും ഐറിഷ് പാസ്പോര്‍ട്ടിനൊപ്പം ആറാം സ്ഥാനം പങ്കിടുന്നു. ജര്‍മ്മനി ആണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്.

ശക്തമായ പാസ്പോര്‍ട്ടുകളുള്ള ആദ്യ പത്ത് സ്ഥാനത്തുള്ള രാജ്യങ്ങളുടെ പേരുകളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. സ്ലോവേനിയ, സ്ലൊവാക്യ, പോളണ്ട്, ലിത്വാനിയ, ലാത്വിയ എന്നീ രാജ്യങ്ങളാണ് പത്താം സ്ഥാനത്ത്. സ്വീഡന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. ഡെന്മാര്‍ക്ക്, ഫിന്‍ലന്‍ഡ്, ഇറ്റലി, ഫ്രാന്‍സ്, സ്‌പെയ്ന്‍, നോര്‍വേമ ജപ്പാന്‍, യു.കെ എന്നീ രാജ്യങ്ങളാണ് പട്ടികയില്‍ നാലാം സ്ഥാനത്ത് നില്‍ക്കുന്നത്. ലക്‌സംബര്‍ഗ്, സ്വിറ്റ്‌സര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ്, ബെല്‍ജിയം, ആസ്ട്രിയ, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളുടെ പാസ്പോര്‍ട്ടുകള്‍ അഞ്ചാം സ്ഥാനത്താണ് എത്തിയിരിക്കുന്നത്.

51 വിസ-ഫ്രീ സ്‌കോര്‍ ഉള്ള ഇന്ത്യന്‍ പാസ്‌പോര്‍ട്ട് പട്ടികയില്‍ 75 ാം സ്ഥാനത്താണ്. 26 സ്‌കോര്‍ ഉള്ള പാക്കിസ്ഥാന്‍ 93 ാം സ്ഥാനത്തും. മാലി, മഡഗാസ്‌കര്‍, ഗാബോണ്‍, കൊമോറോസ് എന്നിവരാണ് ഇന്ത്യയ്ക്ക് തൊട്ടുമുന്നിലുള്ളത്.

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: