ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം കാരണം കേരളത്തില്‍ മരണം വര്‍ധിക്കുന്നതായി പഠനം

 

ആന്റിബയോട്ടിക്കുകളുടെ അനിയന്ത്രിത ഉപയോഗം കാരണം ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടാവും എന്നും , അത് വഴി പ്രതിരോധശേഷിക്കുണ്ടാവുന്ന കുറവ് കാരണം മരണത്തിലേക്ക് കലാശിക്കും എന്നുമാണ് പഠനങ്ങള്‍ പറയുന്നത്. മുഖമില്ലാത്ത മരണമായാണ് മിക്കപ്പോഴും ഈ മരണകാരണങ്ങള്‍ വ്യഖ്യാനിക്കപെടുന്നത്. ഉപയോഗപ്രദമായ പുതിയ മരുന്നുകളുടെ കുറവ് കാരണം മിക്കപ്പോഴും മരണകാരണം ഭേദമാക്കാന്‍ പറ്റാത്ത അസുഖം ആയതു കൊണ്ടാണ് എന്ന് വരികയാണ് എന്നും , ഈ മരണങ്ങളില്‍ ആന്റി ബയോട്ടിക്കുകള്‍ വഹിക്കുന്ന പങ്ക് കാണാതെ പോകുന്നു എന്നും വിദഗ്ദര്‍ അഭിപ്രായപെടുന്നു.

ആന്റി-ബയോട്ടിക്കുകള്‍ കൂടുതലായി കൊടുക്കുന്ന കാരണം താത്കാലിക ആശ്വാസം മാത്രം ഉണ്ടാവുകയും ശരിയായ രോഗ കാരണം ശ്രദ്ധയില്‍ പെടാതെ വരികയും ചെയ്യുന്നതിലൂടെ ആധുനിക വൈദ്യശാസ്ത്രത്തിനു ഭീഷണി ആയി വരിക ആണെന്നും വരുന്നു. ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ചാലും ഫലം കാണാത്തവിധം മരുന്നുകളോട് പ്രതികരണശേഷി ഇല്ലാത്ത രോഗാണുക്കളുടെ തോത് കുറച്ചുകൊണ്ടുവരേണ്ടത് രോഗികളുടെ ജീവന്‍ നിലനിര്‍ത്താന്‍ അനിവാര്യമാണ്.

ഇതിനായി ആരോഗ്യം, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യകൃഷി വകുപ്പുകളുടെ സഹകരണ ത്തോടെയാണ് പ്രചാരണം ആസൂത്രണം ചെയ്യുന്നത്. മനുഷ്യരിലും മൃഗങ്ങളിലും കൃഷിയിടങ്ങളി ലുമുള്ള അനിയന്ത്രിത ആന്റിബയോട്ടിക്കുകളുടെ ഉപയോഗം ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സിന് കാരണമാകുന്നു. ഏറ്റവും അപകടകാരികളെന്ന് ലോകാരോഗ്യ സംഘടന കണ്ടെത്തിയ രോഗാണുക്കള്‍ കേരളത്തില്‍ വ്യാപകമാവുന്നുവെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

ഇത് പരിഹരിക്കാന്‍ അനാവശ്യ ആന്റിബയോട്ടിക്ക് ഉപയോഗം കുറച്ചുകൊണ്ടുവരണം. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക് ഉപയോഗിക്കുന്നതു കൊണ്ടുള്ള ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കും. ആശുപത്രികള്‍, മറ്റ് വകുപ്പുകളുടെ കീഴിലുള്ള സ്ഥാപനങ്ങള്‍ എന്നിവയില്‍ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കും. കൂടാതെ രാജ്യത്താദ്യമായി കേരളത്തില്‍ ആന്റിബയോട്ടിക്കുകള്‍ ശരിയായ രീതിയില്‍ ഉപയോഗിക്കാനുള്ള മാര്‍ഗരേഖയും ആന്റി മൈക്രോബിയല്‍ ആക്ഷന്‍ പ്ലാനും നടപ്പാക്കും.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: