സ്പെയിന്‍ യാത്രക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി വിദേശകാര്യ മന്ത്രാലയം

ഡബ്ലിന്‍: സ്പെയിന്‍ യാത്രക്ക് ഒരുങ്ങുന്ന ഐറിഷുകാര്‍ക്ക് മുന്നറിയിപ്പുമായി ഐറിഷ് ഗവണ്മെന്റ്. കാറ്റിലോണിയന്‍ പ്രക്ഷോഭം ശക്തമാകുന്നതിനാലാണ് മുന്നറിയിപ്പ്. ഒഴിവാക്കാന്‍ കഴിയുന്ന സ്പാനിഷ് യാത്രകള്‍ നിര്‍ത്തിവെയ്ക്കാന്‍ ഐറിഷ് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. കാറ്റിലോണിയന്‍ പ്രക്ഷോഭകര്‍ പൊതുഗതാഗതം തടയുന്നത് ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ നടത്തുന്നത് ശ്രദ്ധയില്‍പെട്ടതിനാല്‍ യാത്ര ചെയ്യുന്നവര്‍ക്ക് നേരിടേണ്ടി വരുന്ന അസൗകര്യങ്ങള്‍ മുന്നില്‍ കണ്ടാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

നിലവിലെ സാഹചര്യത്തില്‍ ഒരു കലാപ സാധ്യത പ്രതീക്ഷിക്കപെടുന്നതിനാല്‍ ഐറിഷ് പൗരന്മാരുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തിയാണ് വിദേശകാര്യ വകുപ്പ് യാത്രകള്‍ റദ്ദാക്കാന്‍ ആവശ്യപ്പെട്ടത്. സ്പെയിനില്‍ സേനയും കാറ്റിലോണിയന്‍ സ്വതന്ത്ര വാദികളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ പലയിടങ്ങളിലായി നടക്കുന്നുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: