സ്വാതന്ത്ര്യം പ്രഖ്യാപിച്ച കാറ്റലോണിയന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട് സ്പെയിനിന്റെ തിരിച്ചടി; ഇടക്കാല തെരഞ്ഞെടുപ്പിനും ആഹ്വാനം

 

സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയ കാറ്റലോണിയന്‍ പാര്‍ലമെന്റ് സ്പാനിഷ് സര്‍ക്കാര്‍ പിരിച്ചുവിട്ടു. ഇതിന് പുറമെ ഇടക്കാല തെരഞ്ഞെടുപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബര്‍ 21 നാണ് തെരഞ്ഞെടുപ്പ് നടത്തുക. സ്പാനിഷ് പ്രധാനമന്ത്രി മാരിയാനോ രാജോയ് ആണ് കാറ്റലോണിയന്‍ പ്രാദേശിക പാര്‍ലമെന്റ് പിരിച്ചുവിട്ടതായി അറിയിച്ചത്.

കേന്ദ്ര ഭരണം ഏര്‍പ്പെടുത്താനുള്ള സ്പെയിനിന്റെ നീക്കങ്ങള്‍ക്കിടെയാണ് കാറ്റലോണിയ കഴിഞ്ഞ ദിവസം സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ മൂന്നു വര്‍ഷമായി അനിശ്ചിതത്വത്തില്‍ തുടരുന്ന നിയമാനുസൃത ഭരണം കാറ്റലോണിയയില്‍ പുനസ്ഥാപിക്കുമെന്നും ജനങ്ങള്‍ ശാന്തരായിരിക്കണമെന്നും സ്പെയിന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. സ്വതന്ത്രമാകാനുള്ള നീക്കം നിയമപരമായി നിലനില്‍ക്കില്ലെന്ന വാദം ഉന്നയിച്ച് ഭരണഘടനയുടെ 155-ാം വകുപ്പ് ഉയര്‍ത്തിയാണ് സ്പെയിന്‍ കാറ്റലോണിയയുടെ സ്വയംഭരണാവകാശം റദ്ദാക്കിയതും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതും.

സ്പെയിന്‍ സമ്പദ്ഘടനയുടെ നെടുംതൂണാണ് കാറ്റലോണിയ. ലോകഫുഡ്ബോള്‍ പ്രേമികളുടെ ഇഷ്ടയിടമായ ബാഴ്സലോണയും കാറ്റലോണയുടെ ഭാഗമാണ്. സ്പെയിനില്‍ നിന്ന് മാറി തങ്ങളുടേതായ ഭാഷയും സംസ്‌കാരവും പിന്തുടരുന്ന ഇവിടുത്തുകാര്‍ കഴിഞ്ഞ അഞ്ച് കൊല്ലമായി സ്വാതന്ത്രത്തിന് വേണ്ടി ആവശ്യമുന്നയിക്കുന്നവരാണ്. ഒക്ടോബറില്‍ നടത്തിയ ഹിതപരിശോധനയില്‍ 90 ശതമാനം പേരും സ്പെയിനില്‍ നിന്ന് വേര്‍പെടുന്നതിന് കാറ്റലോണിയക്ക് അനുകൂലമായി വോട്ട് ചെയ്തിരുന്നു. 135 അംഗ പാര്‍ലമെന്റില്‍ 70 പേരാണ് സ്വാതന്ത്യത്തെ അനുകൂലിച്ച് വോട്ട് ചെയ്തത്.

 

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: