കടപുഴകിയത് 600 മരങ്ങള്‍: മരങ്ങള്‍ക്ക് വേണ്ടി ഒരു കൂട്ടായ്മ

കോര്‍ക്ക്: ഒഫീലിയയുടെ കടന്നുവരവ് അയര്‍ലണ്ടില്‍ ഉണ്ടാക്കിയ നാശനഷ്ടങ്ങള്‍ എണ്ണമറ്റതാണ്. എന്നാല്‍ പെട്ടെന്ന് നികത്താന്‍ കഴിയാത്ത നഷ്ടങ്ങള്‍ വേറെയുമുണ്ട്. ഓഫിലിയയെ തുടര്‍ന്ന് കോര്‍ക്കിന് നഷ്ടമായത് 600 മരങ്ങള്‍. നിലംപതിച്ച മരങ്ങളെ ഓര്‍മ്മിക്കാനായി ഒരുകൂട്ടം പ്രകൃതി സ്‌നേഹികള്‍ ഇന്ന് കോര്‍ക്കില്‍ ഒത്തുചേരുന്നു.

കോര്‍ക്ക് നേച്ചര്‍ നെറ്റ്വര്‍ക്ക്‌ന്റെ ഭാഗമാണ് ഈ കൂട്ടായ്മ. പച്ചപ്പും ശുദ്ധവായുവും പ്രധാനം ചെയ്യുന്ന മരങ്ങളുടെ നഷ്ടം നികത്താനാണ് ഈ കൂടിച്ചേരല്‍. നിലംപൊത്തിയ മരങ്ങള്‍ക്ക് പകരം പുതിയ തൈകള്‍ വെച്ച് പിടിപ്പിച്ച് കോര്‍ക്കിനുണ്ടായ നഷ്ടം നികത്താനൊരുങ്ങുകയാണ് നേച്ചര്‍ നെറ്റ്വര്‍ക്ക്. ഒരുകൂട്ടം പ്രകൃതി സംരക്ഷകരുടെ നേതൃത്വത്തിലാണ് ഈ ഒത്തുചേരല്‍.

നഷ്ടപെട്ട മരങ്ങള്‍ക്ക് പകരം കമ്യുണിറ്റി റിസര്‍വ് രൂപപ്പെടുത്താനുള്ള തയ്യാറെടുപ്പുകള്‍ക്ക് ഇന്ന് ചേരുന്ന കൂട്ടായ്മയില്‍ തുടക്കമാകും. സംഘടനക്ക് ഗ്രീന്‍ പാര്‍ട്ടിയുടെ സഹായ സഹകരണങ്ങളും ലഭിക്കും.

 

എ എം

 

Share this news

Leave a Reply

%d bloggers like this: