വൈകുന്നേരങ്ങളില്‍ അതീവ ജാഗ്രത പാലിക്കുക: ഡ്രൈവര്‍മാര്‍ക്ക് റോഡ് സുരക്ഷാ അതോറിറ്റിയുടെ മുന്നറിയിപ്പ്

ഡബ്ലിന്‍: വൈകുന്നേരങ്ങളില്‍ ഇരുട്ട് പെട്ടെന്ന് വ്യാപിക്കുമെന്നതിനാല്‍ ഡ്രൈവര്‍മാര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് റോഡ് സുരക്ഷാ അതോറിറ്റിയുടെ മുന്നറിയിപ്പ്. അമിത വേഗത്തില്‍ വാഹനം ഓടിക്കാതിരിക്കാനും ശ്രദ്ധിക്കുക. ശൈത്യകാല സമയമാറ്റം ആരംഭിച്ചതിനാല്‍ വൈകുന്നേരങ്ങളില്‍ പെട്ടെന്ന് ഇരുട്ട് വ്യാപിക്കുമെന്ന് സുരക്ഷാ അതോറിറ്റി ഓര്‍മ്മിപ്പിക്കുന്നു.

ശൈത്യ കാലങ്ങളില്‍ റോഡ് അപകടങ്ങളുടെ നിരക്ക് വര്‍ധിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനാലാണ് ഈ മുന്നറിയിപ്പ് നല്‍കിയത്. വാഹനങ്ങളുടെ ലൈറ്റ് ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുക. കാല്‍നട യാത്രക്കാരുരും സൈക്കിള്‍ സവാരിക്കാരും നിര്‍ദ്ദിഷ്ട പാതയിലൂടെ മാത്രം സഞ്ചരിക്കുക.

റോഡിലൂടെ സഞ്ചരിക്കുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികളും സുരക്ഷിതമായി നടക്കാന്‍ ശ്രമിക്കണമെന്ന് സുരക്ഷാ വകുപ്പ് നിര്‍ദ്ദേശം നല്‍കുന്നു. റോഡ് അപകടങ്ങള്‍ കുറക്കാനുള്ള യജ്ഞത്തിന്റെ ഭാഗമാണ് ഈ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍. 2017-ല്‍ മാത്രം റോഡ് അപകടങ്ങളില്‍ 125 പേര്‍ക്കാണ് ജീവന്‍ നഷ്ടപെട്ടത്.

 

എ എം

 

Share this news

Leave a Reply

%d bloggers like this: