റോസ് ഓഫ് ട്രാലി കൊല്‍ക്കത്തയില്‍: ലക്ഷ്യം സന്നദ്ധസേവനം

ഡബ്ലിന്‍: ഈ വര്‍ഷത്തെ റോസ് ഓഫ് ട്രാലി ആയി തിരഞ്ഞെടുക്കപ്പെട്ട ജെന്നിഫര്‍ ബൈന്‍ കൊല്‍ക്കത്തയില്‍. ഹോപ് ഫൗണ്ടേഷന്റെ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഭാഗമായ ജെന്നിഫര്‍ ഈ ആഴ്ച കൊല്‍ക്കത്തയില്‍ ചെലവിടും. കൊല്‍ക്കത്തയിലെ ചേരി നിവാസികളുടെ പ്രശ്‌നം നേരില്‍ കാണാനും അവരുമായി ആശയവിനിയമത്തില്‍ ഏര്‍പ്പെടാനും കൂടിയാണ് ഈ വരവ്. റോസ് ഓഫ് ട്രാലി ആയി തിരഞ്ഞെടുക്കപ്പെട്ട ശേഷം ജെനിഫറിന്റെ ആദ്യ വിദേശ യാത്രയാണിത്.

അയര്‍ലണ്ടിലെ സന്നദ്ധ സംഘടനകളുടെ ബ്രാന്‍ഡ് അംബാസിഡറാണ് ജെന്നിഫര്‍. ഇന്ത്യയെ കൂടാതെ ആഫ്രിക്കന്‍ രാജ്യങ്ങളിലും ഇവര്‍ സന്ദര്‍ശനം നടത്തും. ഓഫാലിയില്‍ ജനിച്ചു വളര്‍ന്ന ജെന്നിഫര്‍ അയര്‍ലണ്ടില്‍ ഡോക്ടറായി സേവനമനുഷ്ഠിച്ച് വരുന്നതിനിടയില്‍ എട്ടാം റോസ് ഓഫ് ട്രാലി സൗന്ദര്യ മത്സരത്തില്‍ കിരീടം കൂടുകയായിരുന്നു.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: