കേരളത്തില്‍നിന്നുള്ള ഉര്‍സുലൈന്‍ ( U M I ) സിസ്റ്റേഴ്സിന്റെ കോണ്‍വെന്റ് അയര്‍ലാന്‍ഡില്‍ പ്രവര്‍ത്തനമാരംഭിച്ചു.

പോര്‍ട്ട്ലീഷ്: ഉര്‍സുലൈന്‍ സിസ്റ്റേഴ്സ് – UMI. ( സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍) ന്റെ കേരളാ പ്രൊവിന്‍സില്‍ നിന്നുള്ള സന്യാസിനികള്‍ അയര്‍ലാന്‍ഡിലെ പോര്‍ട്ട്ലീഷ് ഇടവകയിലെ കോണ്‍വെന്റില്‍ എത്തിച്ചേര്‍ന്നു. ഇറ്റലിയിലെ പിച്ചന്‍സില്‍ 1649ല്‍ രൂപം കൊണ്ട അമലോത്ഭവ മാതാവിന്റെ, അമലാ സന്യസിനിസഭയുടെ ഉര്‍സുലൈന്‍( UMI) പ്രൊവിന്‍സ്സാണ് അയര്‍ലാന്‍ഡില്‍ പ്രവര്‍ത്തനമാരംഭിച്ചത്.

കൗണ്‍സിലര്‍ സിസ്റ്റര്‍ ജോത്സനയുടെയും, അമലാ പ്രൊവിന്‍ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ വിനയയുടെയും നേതൃതല്‍, കോണ്‍വെന്‍ട് സുപ്പീരിയര്‍ സിസ്റ്റര്‍ സിബിളും, സിസ്റ്റര്‍ ജൂലിയും പോര്‍ട്ട്ലീഷ് ഇടവകയില്‍ എത്തിച്ചേര്‍ന്നു. കുടുംബനവീകരണപവര്‍ത്തനങ്ങളിലും, ഇടവകപവര്‍ത്തനങ്ങളിലും സജീവപങ്കാളിത്തമായിരിക്കും ഇവരുടെ പ്രവര്‍ത്തന ലക്ഷ്യം.

ഇവരോടൊപ്പം സിസ്റ്റര്‍ മരീനയും, സിസ്റ്റര്‍ ജാസ്മിനും സേവനമനുഷ്ടിക്കുന്നു. സിസ്റ്റര്‍ വിനയ, സിസ്റ്റര്‍ മെറീന , സിസ്റ്റര്‍ ജൂലി, എന്നീ മൂന്നു സിസ്റ്റേഴ്‌സായിരിക്കും തുടര്‍ന്നുള്ള ഉര്‍സുലൈന്‍ മിഷന്‍ പ്രവര്‍തനങ്ങള്‍ക്ക് അയര്‍ലാന്‍ഡിലെ പോര്‍ട്ട്ലീഷ് കോണ്‍വെന്റില്‍ ഉണ്ടായിരിക്കുക.

യൂറോപ്പില്‍ ഉടനീളം സന്യാസിനികളുടെ ദൈവവിളികള്‍ കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ ഉര്‍സുലൈന്‍ സിസ്റ്റേഴ്സിന്റെ ഈ മിഷന്‍ അഭിമാനംനല്‍കുന്ന ഒരു കാര്യമാണ്. ജീവിക്കുന്ന ദൈവവത്തിന്റെ സന്തോഷവും, സ്നേഹവും ഈ സിസ്റ്റേഴ്സ്, സന്യാസ ജീവിതത്തിലുടെ നമുക്ക് കാട്ടിത്തരുന്നു.നമ്മുടെ പ്രാര്‍ഥനകള്‍ സിസ്റ്റേഴ്സിന്റെ ഈ മിഷന് ഒരു അനുഗ്രഹമായിടട്ടെ.

 

 

റിപ്പോര്‍ട്ട് : ജോമോന്‍ ജോസഫ്, എന്നിസ്.

 

Share this news

Leave a Reply

%d bloggers like this: