ട്രംപിന് നേരെ നടുവിരല്‍ ഉയര്‍ത്തി കാണിച്ചു; യുവതിയുടെ ജോലി പോയി

 

അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ വാഹനവ്യൂഹത്തിന് നേര്‍ക്ക് അശ്ലീല അംഗ്യം കാണിച്ച യുവതിയ്ക്ക് ജോലി പോയി. ജൂലി ബ്രിസ്‌ക്മാന്‍ (50) എന്ന സ്ത്രീയ്യെയാണ് അകിമി എല്‍എല്‍സി എന്ന കമ്പനി ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്. കമ്പനിയുടെ പെരുമാറ്റചട്ടം ലംഘിച്ചു എന്നാരോപിച്ചായിരുന്നു നടപടി.

ഒക്ടോബര്‍ 28 ന് വൈകീട്ട് വിര്‍ജീനിയയിലെ ട്രംപിന്റെ ഗോള്‍ഫ് കോര്‍ട്ടിന് സമീപം വെച്ചായിരുന്നു സംഭവം. സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന ജൂലി അതുവഴി കടന്നുവന്ന ട്രംപിന്റെ വാഹനവ്യൂഹത്തിന് നേര്‍ക്ക് അവര്‍ നടുവിരല്‍ ഉയര്‍ത്തിക്കാട്ടുകയായിരുന്നു. വൈറ്റ് ഹൗസ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ആ ദൃശ്യം പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലായി.

സോഷ്യല്‍ മീഡിയയില്‍ ചിത്രം പ്രചരിച്ചതിന് പിന്നാലെ ജൂലി ആ ചിത്രം തന്റെ ട്വിറ്റര്‍, ഫേസ്ബുക്ക് അക്കൗണ്ടുകളിലും പോസ്റ്റ് ചെയ്തു. ഇതു ശ്രദ്ധയില്‍പ്പെട്ട കമ്പനി എച്ച് ആര്‍ ജൂലി ബ്രിസ്‌ക്മാനെ വിളിച്ച് വിശദീകരണം തേടുകയും നടപടി എടുക്കുകയുമായിരുന്നു.

എന്നാല്‍ ജോലി സമയത്തായിരുന്നില്ല സംഭവം നടന്നതെന്നും, പോസ്റ്റില്‍ ഒരിടത്തും കമ്പനിയുടെ പേര് പരാമര്‍ശിച്ചിട്ടില്ലെന്നും ജൂലി വാദിച്ചു. എന്നാല്‍ സോഷ്യല്‍ മീഡിയ ഉപയോഗം സംബന്ധിച്ച കമ്പനിയുടെ പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് കാട്ടി ജൂലിയെ പിരിച്ചുവിടാന്‍ കമ്പനി തീരുമാനമെടുക്കുകയായിരുന്നു. സര്‍ക്കാര്‍ കോണ്‍ട്രാക്റ്റ് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനിയാണെന്നും, ഫോട്ടോ കമ്പനിയ്ക്ക് പ്രയാസം സൃഷ്ടിച്ചെന്നും കമ്പനി വക്താവ് പ്രതികരിച്ചു.

ഡികെ

 

Share this news

Leave a Reply

%d bloggers like this: