പതിനായിരത്തോളം ഐറിഷ് കുടിയേറ്റക്കാര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നല്‍കി കാനഡ

ഡബ്ലിന്‍: ഐറിഷ് കുടിയേറ്റക്കാരെ സതോഷിപ്പിക്കുന്ന വാര്‍ത്തയുമായി കാനഡ. കാനഡയിലെ ഐറിഷ് പൗരന്മാര്‍ക്ക് 10,700 വര്‍ക്കിംഗ് പെര്‍മിറ്റുകളാണ് കാനഡ നല്‍കിയിരിക്കുന്നത്. വര്‍ക്കിങ് ഹോളിഡേ പെര്‍മിറ്റുകള്‍, യെങ് പ്രൊഫഷണല്‍ പെര്‍മിറ്റുകള്‍, ഇന്റര്‍നാഷണല്‍ കോ-ഓപ് പെര്‍മിറ്റുകള്‍ എന്നിവയാണ് പ്രധാനമായും നല്‍കിയിരിക്കുന്നത്. ഐറിഷ് കുടിയേറ്റക്കാരെ സംരക്ഷിക്കുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കുന്ന ഈ വടക്കന്‍ അമേരിക്കന്‍ രാജ്യം ഐറിഷുകാരുടെ ഇഷ്ട കുടിയേറ്റ രാജ്യങ്ങളില്‍ ഒന്നാണ്.

2011 മുതല്‍ 30,000 ഐറിഷുകാരന്‍ കാനഡയില്‍ ഉണ്ടായിരുന്നത്. 2014-നു ശേഷം കൂടുതല്‍ കുടിയേറ്റക്കാര്‍ കാനഡയില്‍ എത്തിയിട്ടുണ്ടെന്ന് കനേഡിയന്‍ ഇമൈഗ്രെഷന്‍ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കാനഡയില്‍ വാന്‍ക്യൂവറിലും, ടോറന്റോയിലുമാണ് ഭൂരിപക്ഷം ഐറിഷുകാരും താമസിച്ച് വരുന്നത്. കാനഡയുടെ സുപ്രധാന തീരുമാനത്തിന് ഐറിഷ് പ്രധാനമന്ത്രി നന്ദി അറിയിച്ചുകൊണ്ടുള്ള സന്ദേശം കാനഡാക്ക് കൈമാറി.

 

എ എം

 

Share this news

Leave a Reply

%d bloggers like this: