യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: റെയില്‍വേ സമരം ഇന്ന് രണ്ടാം ഘട്ടത്തിലേക്ക്

 

നാഷണല്‍ ബസ് ആന്‍ഡ് റെയില്‍ യൂണിയന്റെ റെയില്‍വേ പണിമുടക്ക് ഇന്ന് വീണ്ടും പുനരാരംഭിക്കും. ഓരോ ആഴ്ച ഇടവിട്ട് നടത്തുന്ന സമരം ഡിസംബര്‍ വരെ തുടര്‍ച്ചയായി നടക്കുമെന്ന് NBRU വ്യക്തമാക്കി. റെയില്‍വേയും റെയില്‍ യൂണിയനുകളും തമ്മില്‍ നടന്നുവരുന്ന ചര്‍ച്ചകള്‍ ഫലപ്രദമാകാത്തതിനാല്‍ സമരവുമായി മുന്നോട്ടു പോകുമെന്ന് യൂണിയന്‍ ഭീക്ഷണി മുഴക്കി. സംഭവത്തില്‍ ഇടപെട്ട ലേബര്‍ കമ്മീഷന്‍ പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിച്ചെങ്കിലും ജീവനക്കാര്‍ ആവശ്യപ്പെടുന്ന ശമ്പള നിരക്ക് നല്‍കാന്‍ തയ്യാറല്ലെന്ന് റെയില്‍വേ അറിയിക്കുകയായിരുന്നു.

ഗതാഗത മന്ത്രി ഷെയ്ന്‍ റോസ് നിക്ഷ്പക്ഷമായ നിലപാട് സ്വീകരിച്ചെങ്കിലും ചര്‍ച്ചകള്‍ ഫലം കണ്ടില്ല. സമരം മൂലം ഒരു ദിവസത്തെ പണിമുടക്കില്‍ റെയില്‍വേയ്ക്ക് നഷ്ടപ്പെടുന്നത് ലക്ഷക്കണക്കിന് യൂറോയാണെന് ഗതാഗതമന്ത്രി ഇരു വിഭാഗങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കി.റെയില്‍വെക്ക് ലഭിക്കുന്ന ലാഭം അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കാന്‍ പോലും തികയുന്നില്ലെന്ന് റെയില്‍വേ വകുപ്പ് പറയുന്നു. ജീവനക്കാര്‍ ആവശ്യപ്പെടുന്ന ശമ്പള നിരക്ക് നല്‍കിയാല്‍ കമ്പനി പൂട്ടേണ്ടി വരുമെന്നും റെയില്‍വേ യൂണിയന്‍ അംഗങ്ങളെ ബോധ്യപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന പണിമുടക്ക് ഒന്നര ലക്ഷം യാത്രക്കാരെ നേരിട്ട് ബാധിയ്ച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: