നേഴ്സുമാര്‍ അടക്കമുള്ള പൊതുമേഖലാ ജീവനക്കാര്‍ക്ക് ജനുവരി മുതല്‍ ശമ്പള വര്‍ദ്ധനവ് പ്രാബല്യത്തില്‍ വരും

 

ഡബ്ലിന്‍ : സാമ്പത്തീക മാന്ദ്യ കാലത്ത് വെട്ടിക്കുറച്ച ശമ്പളവും ആനുകൂല്യങ്ങളും ജനുവരി മുതല്‍ ലഭിച്ചു തുടങ്ങും. 2008 ല്‍ അനുഭവപ്പെട്ട ആഗോള സാമ്പത്തീക മാന്ദ്യ കാലത്ത് വെട്ടിക്കുറച്ച ശമ്പളവും ആനുകൂല്യങ്ങളും പൊതു ജീവനക്കാര്‍ക്ക് തിരികെ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. 2022 ഓടെ നഷ്ട്ടപെട്ട മുഴുവന്‍ ആനുകൂല്യങ്ങളും തിരികെ ലഭിക്കും. ശമ്പള പരിഷ്‌ക്കരണം അംഗീകരിക്കുമെന്ന് നേഴ്സിങ് സംഘടനയായ INMO വ്യക്തമാക്കിയിരുന്നു. പൊതു മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ജീവനക്കാര്‍ക്കും പുതിയ പരിഷ്‌ക്കരണം ബാധകമായിരിക്കും.

അതേസമയം TUI, ASTI തുടങ്ങിയ അദ്ധ്യാപക സംഘനകള്‍ പുതുക്കിയ ശമ്പളത്തെ സംഗീകരിക്കില്ലെന്ന് അറിയിച്ചു. അദ്ധ്യാപകര്‍ക്ക് രണ്ട് തരം ശമ്പളം നല്‍കുന്നത് അവസാനിപ്പിച്ച് എല്ലാവര്‍ക്കും തുല്യ വേതനം ഉറപ്പുവരുത്തിനുശേഷമുള്ള പരിഷ്‌ക്കരണം മാത്രമേ അംഗീകരിക്കുള്ളൂവെന്ന നിലപാടിലാണ് സംഘടനകള്‍. രാജ്യം സാമ്പത്തീകമായി പുരോഗതി കൈവരിച്ചപ്പോള്‍ മാന്ദ്യകാലത്തെ വെട്ടിക്കുറച്ച ശമ്പളം തിരികെ വേണമെന്ന് പൊതു ജീവനക്കാര്‍ നിരന്തരമായി ആവശ്യപ്പെട്ട് വരികയായിരുന്നു. ഇത് പുനഃസ്ഥാപിക്കപ്പെടാന്‍ സര്‍ക്കാരിന് 800 മില്യണ്‍ യൂറോയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: