എയര്‍ ലിംഗസ്സ്‌ന്റെ ഡബ്ലിന്‍-സീറ്റില്‍ യാത്ര യാഥാര്‍ഥ്യമാവുന്നു.

ഡബ്ലിന്‍: എയര്‍ ലിംഗസിന്റെ പുതിയ യു.എസ് റൂട്ടുകള്‍ക്ക് 2018-ല്‍ തുടക്കമാവും. ലിംഗസിന്റെ 12-ആം ട്രാന്‍സ് അറ്റ്‌ലാന്റിക് റൂട്ട് ആയിരിക്കും ഡബ്ലിന്‍ സീറ്റില്‍ യാത്ര. ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് ഗ്രൂപ്പിന്റെ ഭാഗമായതിന് ശേഷം എയര്‍ ലിംഗസ്സ് തയ്യാറാക്കിയ ആറാമത്തെ ട്രാന്‍സ് അറ്റ്‌ലാന്റിക് റൂട്ട് കൂടിയാണിത്. ഇതോടെ അമേരിക്കന്‍ യാത്രകള്‍ക്ക് മാത്രം 50,000 സീറ്റുകള്‍ വര്‍ധിപ്പിച്ചു.

2018 യു.എസ് യാത്രകള്‍ക്ക് ഇന്ധനക്ഷമതയുള്ള എയര്‍ക്രാഫ്റ്റുകള്‍ വാങ്ങിക്കാനുള്ള കരാറുകളിലും ലിംഗസ്സ് ഒപ്പുവെച്ചു. ആഡംബര വിമാന സര്‍വീസുകളും ഈ കൂട്ടത്തില്‍ പെടും. നിലവില്‍ ഡബ്ലിന്‍ ഷാനോന്‍ എയര്‍പോര്‍ട്ടുകളില്‍ നിന്നായി വാഷിംഗ്ടണ്‍, ചിക്കാഗോ, ബോസ്റ്റണ്‍, മിയാമി തുടങ്ങി യു.എസിലേക്ക് നിരവധി സര്‍വീസുകള്‍ ലഭ്യമാണ്. ഏറ്റവും ചിലവ് കുറഞ്ഞ യു.എസ് യാത്രകളും യു.എസ് ഓഫര്‍ ചെയുന്നുണ്ട്.

ഡബ്ലിന്‍-ന്യൂയോര്‍ക്ക് യാത്ര 169 യൂറോ ആക്കി കുറച്ചിരിക്കുകയാണ്. മറ്റ് വിവിധ സേവനങ്ങള്‍ ഉള്‍പ്പെടെയുള്ള പുതുക്കിയ നിരക്ക് ആണിത്. ആഘോഷ വേളകളില്‍ വിമാന ടിക്കറ്റില്‍ ആകര്‍ഷകമായ റിബേറ്റും എയര്‍ലൈന്‍ഗസ്സ് അനുവദിക്കുന്നുണ്ട്. ഡബ്ലിന്‍-സീറ്റില്‍ യാത്രക്ക് 259 യൂറോ ആയിരിക്കും ടിക്കറ്റ് നിരക്ക്. ഈ സര്‍വീസ് കൂടാതെ 2018-ല്‍ ഡബ്ലിന്‍-ഫിലാഡെല്‍ഫിയ സര്‍വീസും ലഭ്യമായിരിക്കും.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: