ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് വീണ്ടും ഉത്തരകൊറിയയുടെ പ്രകോപനം

 

പുതിയ ഭൂകണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് ഉത്തരകൊറിയയുടെ വെല്ലുവിളി വീണ്ടും. ചൊവ്വാഴ്ച അര്‍ധരാത്രി ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോഗ്യംഗില്‍ നിന്ന് വിക്ഷേപിച്ച മിസൈല്‍ 50 മിനിറ്റ് സഞ്ചരിച്ച ശേഷം ജപ്പാന്‍ കടലില്‍ പതിച്ചതായാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ ഭൂകണ്ഡത്തിന്റെ മുഴുവന്‍ പ്രദേശത്തും എത്താന്‍ പ്രാപ്തിയുള്ളതാണ് ഇന്നലെ വിക്ഷേപിക്കപ്പെട്ട മിസൈല്‍.

ഹ്വാസോംഗ് -15 എന്ന് പേര് നല്കി്യിട്ടുള്ള മിസൈല്‍ ഉത്തരകൊറിയ ഇതുവരെ പരീക്ഷിച്ചിട്ടുള്ളവയില്‍ ഏറ്റവും അധികം പരിധിയുള്ളതാണ്. 950 കിലോമീറ്ററാണ് പുതിയ മിസൈലിന്റെ ദൂരപരിധി.

ഉത്തര കൊറിയ വീണ്ടും മിസൈല്‍ പരീക്ഷണത്തിനു തയാറെടുക്കുന്നതായി യുഎസ് മുന്നറിയിപ്പു നല്‍കിയതിനു പിന്നാലെയാണ് പരീക്ഷണം. ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ യോന്‍ഹാപാണ് വാര്‍ത്ത ആദ്യം പുറത്തുവിട്ടത്. ഇക്കാര്യം സ്ഥിരീകരിച്ചതിന് പിന്നാലെ ദക്ഷിണ കൊറിയയും സമാന ശേഷിയുള്ള മിസൈല്‍ തൊടുത്തു. മിസൈല്‍ പരീക്ഷണത്തിനു തയാറെടുക്കുന്നതായി സൂചിപ്പിക്കുന്ന റേഡിയോ സിഗ്‌നലുകള്‍ ലഭിച്ചതായി ജപ്പാന്‍ അറിയിച്ചിരുന്നു.

മേഖലയില്‍ ഭീഷണി പരത്തുന്ന ഉത്തരകൊറിയയുടെ പുതിയ മിസൈല്‍ വിക്ഷേപണത്തിന്റെ പശ്ചാത്തലത്തില്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ മന്ത്രിമാരുടെ അടിയന്തിര യോഗം വിളിച്ചുചേര്ത്തു സ്ഥിതിഗതികള്‍ ചര്ച്ചത ചെയ്തു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: