അയര്‍ലണ്ടില്‍ ആകാശക്കാഴ്ചയൊരുക്കി സൂപ്പര്‍മൂണ്‍ ഇന്ന് ഉദിക്കും.

 

മാനത്തെ അത്ഭുതകരമായ പ്രതിഭാസത്തിനാണ് ലോകം ഇന്ന് സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ഇന്ന് രാത്രിയില്‍ ചന്ദ്രന്‍ ഭൂമിയുടെ അടുത്തേക്ക് വരും. ഈ വര്‍ഷത്തെ ഏറ്റവും വലിയ ചന്ദ്രനായിരിക്കും ഇന്ന് മാനത്ത് ഉദിക്കുക. വലിപ്പത്തില്‍ ഉദിക്കുന്ന ചന്ദ്രനെ സൂപ്പര്‍മൂണ്‍ എന്നാണ് വിളിക്കുന്നത്. ചന്ദ്രനെ സാധാരണ കാണുന്നതിനേക്കാള്‍ 14 ശതമാനം വലിപ്പത്തില്‍ കാണാനാകും എന്നതാണ് ഈ പ്രതിഭാസത്തിന്റെ പ്രത്യേകത. ചന്ദ്രന്‍ കൂടുതല്‍ വെട്ടിത്തിളങ്ങുകയും ചെയ്യും.

ചന്ദ്രന്‍ സാധാരണ നിലകൊള്ളുന്നതിനേക്കാള്‍ 226,000 കിലോമീറ്റര്‍ ആണ് ഭൂമിക്കടുത്തേക്ക് എത്തുന്നത്. ഈ സമയത്ത് ചന്ദ്രനും സൂര്യനും ഇടയില്‍ ഭൂമി വരുന്നു. ഭൂമിയുടെ നിഴല്‍ ചന്ദ്രന്‍ മറയ്ക്കുന്നതിനാല്‍ ചന്ദ്രഗ്രഹണം ഉണ്ടാകുന്നു. ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന സൂര്യരശ്മികള്‍ വക്രീകരിക്കപ്പെടുകയും ചന്ദ്രനില്‍ പതിക്കുകയും ചെയ്യുന്നു. ഇങ്ങനെ വരുമ്പോഴാണ് ചന്ദ്രന്‍ ചുവപ്പ് നിറത്തില്‍ ദൃശ്യമാകുന്നത്. ഇതിനാല്‍ ചന്ദ്രനെ ബ്ലഡ് മൂണ്‍ എന്നും പറയുന്നു.

പൂര്‍ണചന്ദ്രന് പതിവില്‍കവിഞ്ഞ പ്രകാശം ഉണ്ടായിരിക്കും. സാധാരണ ചന്ദ്രനെക്കാള്‍ 15 ശതമാനം വലിപ്പവും 30 ശതമാനം വെളിച്ചവും അധികം ഉണ്ടാകും. ഇന്ന് വൈകിട്ട് 4.39 മുതല്‍ സൂപ്പര്‍മൂണ്‍ പ്രതിഭാസം കാണാനാകും. ഇത് രാത്രി മുഴുവന്‍ നീണ്ടുനില്‍ക്കും. അടുത്ത രണ്ടു മാസത്തിനകം മൂന്ന് സൂപ്പര്‍മൂണ്‍സ് കാണുമെന്ന് പ്രതീക്ഷിക്കുന്നു. ദീര്‍ഘവൃത്ത ഭ്രമണപഥത്തില്‍ ചുറ്റുന്ന ചന്ദ്രന്‍ ഭൂമിക്ക് ഏറ്റവും അടുത്തെത്തുന്ന സമയത്ത് വെളുത്തവാവ് ഉണ്ടായാല്‍ ചന്ദ്രബിംബത്തിന് പതിവില്‍ക്കവിഞ്ഞ വലുപ്പവും പ്രകാശവും ഉണ്ടാകും. ഇതാണ് സൂപ്പര്‍മൂണ്‍ പ്രതിഭാസമായി അറിയപ്പെടുന്നത്.

വാനനിരീക്ഷകരും ശാസ്ത്രസംഘടനകളും സൂപ്പര്‍മൂണ്‍ പ്രതിഭാസത്തെ ആഘോഷമാക്കിമാറ്റാന്‍ തയ്യാറെടുക്കുകയാണ്. ചാന്ദ്ര നിരീക്ഷണം, ശാസ്ത്രക്‌ളാസുകള്‍, പ്രഭാഷണങ്ങള്‍ തുടങ്ങിയവ സംഘടിപ്പിച്ചിട്ടുണ്ട്. ഉയര്‍ന്ന സ്ഥലങ്ങള്‍, ഉയര്‍ന്ന കെട്ടിടങ്ങള്‍, കടല്‍ത്തീരം തുടങ്ങിയ സ്ഥലങ്ങളില്‍നിന്നാല്‍ സൂപ്പര്‍ ചന്ദ്രനെ കാണാനാകും. ഒരു വ്യക്തിയുടെ ജീവിതകാലത്ത് അപൂര്‍വമായി മാത്രമാണ് ഇത് സംഭവിക്കുന്നത്. നഗ്‌നനേത്രങ്ങള്‍കൊണ്ട് ചന്ദ്രനെ ദര്‍ശിക്കാം. സാധാരണ പൂര്‍ണചന്ദ്രനേക്കാള്‍ ഏകദേശം പതിനാല് ശതമാനം വലുതാണ് സൂപ്പര്‍മൂണ്‍. ചന്ദ്രന്റെ ചുറ്റിനുമുള്ള പ്രകാശവലയം സാധാരണത്തേക്കാള്‍ മുപ്പതുശതമാനത്തോളം അധികം വലുതാകുന്നതിനാലാണ് സൂപ്പര്‍മൂണ്‍ സാധാരണ പൂര്‍ണ ചന്ദ്രനെക്കാള്‍ വലുതായി കാണുന്നത്.

 

എ എം

 

Share this news

Leave a Reply

%d bloggers like this: