ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ഇ ഗേറ്റ് സംവിധാനം കൂടുതല്‍ പ്രവര്‍ത്തനക്ഷമമാകുന്നു

 

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ഓട്ടോമാറ്റിക്ക് ബോര്‍ഡര്‍ കണ്‍ട്രോള്‍ ഇ-ഗേറ്റ് സംവിധാനത്തിന് തുടക്കമിട്ടു. പരീക്ഷണാടിസ്ഥാനത്തില്‍ കഴിഞ്ഞ ഒരു വര്‍ഷം ഇവ ഉപയോഗിച്ചതിന് ശേഷമാണ് മുഴുവന്‍ സമയ പ്രവര്‍ത്തനവും ഏറ്റെടുത്തത്. വിമാനത്താവളത്തിലെ എമിഗ്രേഷന്‍്ര നടപടികള്‍ സുഗമമാക്കാനും തിരിക്കു കുറയ്ക്കാനും ലക്ഷ്യമിട്ടാണ് ഇഗേറ്റുകള്‍ സ്ഥാപിച്ചത്. ടെര്‍മിനല്‍ ഒന്നില്‍ പത്തും ടെര്‍മിനല്‍ രണ്ടില്‍ പത്തും ഇ-ഗേറ്ററുകളാണ് സ്ഥാപിച്ചത്. ഈ സംവിധാനത്തിലൂടെ – പാസ്‌പോര്‍ട്ട് റീഡറും ക്യാമറയും ഉപയോഗിച്ച് ഇമിഗ്രേഷന്‍ പരിശോധന നടത്താന്‍ കഴിയും.

ജീവനക്കാരുടെ സഹായമില്ലാതെ സ്വയം പ്രവര്‍ത്തന യന്ത്രത്തിലൂടെ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഒരു പോലെ ഉപയോഗിക്കാവുന്ന രീതിയിലാണ് ഇലക്ട്രോണിക് ഗേറ്റ് സംവിധാനം നടപ്പിലാക്കിയിരുന്നത്. രണ്ട് മിനിറ്റിനകം യാത്രാ നടപടികള്‍ ഇഗേറ്റ് സംവിധാനം വഴി പൂര്‍ത്തിയാക്കാന്‍ കഴിയും. കണ്ണ് അല്ലെങ്കില്‍ വിരലടയാളം നല്‍കിയാണ് ഇ-ഗേറ്റിലൂടെ കടന്നുപോകുന്ന പ്രവാസികള്‍ ഡേറ്റാ ബേസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ ഏതെങ്കിലും ഒന്നോ അല്ലെങ്കില്‍ രണ്ടും ഇ-ഗേറ്റുകള്‍ ഉപയോഗിക്കാറുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നവയാണ് ബയോമെട്രിക് സെന്ററുകള്‍. സാങ്കേതിക തടസ്സം നേരിട്ടാല്‍ സഹായത്തിനായി സാങ്കേതിക വിദഗ്ധരുടെ സേവനവും ഒരുക്കിയിട്ടുണ്ട്.

ഇ-ഗേറ്റ് സംവിധാനം ഉപയോഗിക്കുന്നതിന് ഒരു വ്യക്തിക്ക് ചിപ്പ് ഘടിപ്പിച്ച ബയോമെട്രിക്ക് ഐറിഷ് (അല്ലെങ്കില്‍ ഐറിഷ് പാസ്‌പോര്‍ട്ട് കാര്‍ഡ്), EU, EEA അല്ലെങ്കില്‍ സ്വിസ് പാസ്‌പോര്‍ട്ട് ഉണ്ടായിരിക്കണം. ഇ-പാസ്‌പോര്‍ട്ടുകളുടെ മുന്‍വശത്തെ കവറില്‍ ബയോമെട്രിക് ചിപ്പ് ഘടിപ്പിച്ചിരിക്കും. ഒരു ഇമിഗ്രേഷന്‍ ഓഫീസര്‍ ഇ-ഗേറ്റ്‌സിന്റെ പ്രവര്‍ത്തനത്തെ എല്ലായ്‌പ്പോഴും നിരീക്ഷിക്കുമ്പോള്‍, ഒരു ഇമിഗ്രേഷന്‍ ഓഫീസര്‍ക്ക് ഒരേ സമയത്ത് വിവിധ ഇ-ഗേറ്റുകള്‍ നിരീക്ഷിക്കാന്‍ കഴിയും

ഇമിഗ്രേഷന്‍ കൗണ്ടറുകളിലെ നീണ്ട ക്യൂവില്‍ നില്‍ക്കാതെ യാത്രാ നടപടികള്‍ സുഗമമാക്കാനായി പ്രവാസികള്‍ ഇ-ഗേറ്റ് സേവനം ഉപയോഗിക്കണമെന്ന് ജസ്റ്റിസ് ആന്‍ഡ് ഇക്വാലിറ്റി മന്ത്രി ചാര്‍ളി ഫ്‌ളാനാന്‍ഗന്‍ TD പറഞ്ഞു. രാജ്യത്തേക്ക് വരുന്നതും പോകുന്നതും പാസ്പോര്‍ട്ടില്‍ പതിക്കണമെങ്കില്‍ അതിനായി ഇ-ഗേറ്റിന് സമീപം പ്രത്യേക കൗണ്ടറും പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇഗേറ്റിലുള്ള ഇ-റീഡറില്‍ ഐഡി കാര്‍ഡ് വയ്ക്കുന്നതോടെ കാര്‍ഡിലെ വിവരങ്ങള്‍ വായിച്ചെടുക്കുകയും ഗേറ്റ് തുറക്കുകയും ചെയ്യും. പാസ്പോര്‍ട്ട് പുതുക്കുന്നവര്‍ ബയോമെട്രിക് ഡാറ്റാ ഉപകരണം വഴിയോ രാജ്യത്തെ ഏതെങ്കിലും സര്‍വീസ് സെന്റര്‍ വഴിയോ വിവരങ്ങള്‍ പുതുക്കണം. പാസ്പോര്‍ട്ട് ഡയറക്ടറേറ്റ് സംവിധാനത്തില്‍ പുതിയ പാസ്പോര്‍ട്ട് വിവരങ്ങള്‍ ലഭ്യമായില്ലെങ്കില്‍ ഇ-ഗേറ്റ് സേവനം ഉപയോഗിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

എ എം

 

Share this news

Leave a Reply

%d bloggers like this: