അയര്‍ലണ്ടിനെ കരുവാക്കി ബ്രെകിസ്റ്റ് തടയാന്‍ യൂറോപ്യന്‍ യൂണിയന്‍

 

ബ്രെക്‌സിറ്റ് സംബന്ധിച്ച ചര്‍ച്ചകള്‍ കൂടുതല്‍ പുരോഗതി കൈവരിക്കുന്നുവെന്ന സൂചനകള്‍ക്കു പിറകെ അയര്‍ലണ്ടിനെ കരുവാകി ബ്രെകിസ്റ്റ് തടയാന്‍ യൂറോപ്യന്‍ യൂണിയന്‍. അയര്‍ലണ്ടിന് സ്വീകാര്യമല്ലാത്ത ബ്രെക്‌സിറ്റ് ഡീല്‍ യൂറോപ്യന്‍ യൂണിയനും വേണ്ടെന്ന നിലപാട് അയര്‍ലണ്ട് പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ഇയു പ്രസിഡന്റ് ഡോണാള്‍ഡ് ടസ്‌ക് ആണ് വ്യക്തമാക്കിയത്. ബ്രെകിസ്റ്റ് നടപ്പിലാവുമ്പോള്‍ യുകെയുടെ ഭാഗമായ വടക്കന്‍ അയര്‍ലണ്ടും ഇയു അംഗമായ അയര്‍ലണ്ടും തമ്മിലുള്ള അതിര്‍ത്തി എങ്ങിനെ നിയന്ത്രിക്കും എന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ ആണ് ഇപ്പോള്‍ പ്രധാന പ്രതിസന്ധികളിലൊന്നായിരിക്കുന്നത്.

കര്‍ശനമായ അതിര്‍ത്തി നിയന്ത്രണം പാടില്ലെന്നും ഒരേ കസ്റ്റംസ് യൂണിയനില്‍ വടക്കന്‍ അയര്‌ലണ്ടിനെയും നിലനിര്ത്തണമെന്ന നിലപാട് അയര്‍ലണ്ടും വടക്കന്‍ അയര്‍ലണ്ടും സ്വീകരിക്കുമ്പോള്‍ അത് സാധ്യമല്ലെന്ന വാദമാണ് തെരേസ മെയ് ഉന്നയിക്കുന്നത്. ഇയു പൌരന്മാരുടെ അവകാശങ്ങള്‍ ,യൂറോപ്യന്‍ യൂണിയന് യുകെ നല്‍കേണ്ട നഷ്ട്ട പരിഹാരം,അയര്‍ലണ്ട് അതിര്‍ത്തി പ്രശ്‌നം എന്നിവയാണ് ബ്രെക്‌സിറ്റ് ചര്‍ച്ചകളിലെ പ്രധാന തര്‍ക്ക വിഷയങ്ങള്‍. ആദ്യ രണ്ടു വിഷയങ്ങളിലും ഏകദേശ ധാരണ ആയെന്ന സൂചനകള്‍ക്കിടയിലാണ് അയര്‍ലണ്ട് അതിര്‍ത്തി പ്രശ്‌നത്തിലെ നിലപാട് അയര്‍ലണ്ടും യൂറോപ്യന്‍ യൂണിയനും കടുപ്പിച്ചിരുക്കുന്നത്.

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കവേ വിടുതല്‍ ബില്ലിനെക്കുറിച്ചും ഇരുകൂട്ടരും ഏകദേശ ധാരണയായതായാണ് ഇതുവരെ പുറത്ത് വന്ന വിവരങ്ങള്‍. യൂറോപ്യന്‍ യൂണിയന്‍ ബ്രെക്‌സിറ്റ് നെഗോഷിയേറ്റര്‍ മൈക്കിള്‍ ബാര്‍ണിയറും യുകെ ബ്രെക്‌സിറ്റ് സെക്രട്ടറി ഡേവിസ് ഡേവിഡും തമ്മില്‍ കഴിഞ്ഞയാഴ്ച്ച ആദ്യം നടന്ന ചര്‍ച്ചകളിലാണ് വിടുതല്‍ ബില്ലിനെ സംബന്ധിച്ച് ധാരണയായത്. 50 ബില്യണ്‍ പൗണ്ടാണ് വിടുതല്‍ ബില്ലായി ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന് നല്‍കേണ്ടി വരുന്നത്.

റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡും ബ്രിട്ടന്റെ ഭാഗമായ നോര്‍ത്തേണ്‍ അയര്‍ലന്‍ഡും തമ്മിലുള്ള അതിര്‍ത്തി പൂര്‍ണമായും കെട്ടിയടക്കുന്നതിനോട് യൂറോപ്യന്‍ യൂണിയനു യോജിപ്പില്ല.
ചരിത്രപരമായും മതരപമായും സാംസ്‌കാരികമായും ഇരുജനതയും തമ്മിലുള്ള അടുപ്പം നിലനിര്‍ത്താന്‍ ഇവര്‍ക്കിടയില്‍ നിയന്ത്രണങ്ങളില്ലാത്ത സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കണമെന്നാണു യൂണിയന്റെ നിലപാട്. എന്നാല്‍ ഈ പഴുതിലൂടെ അഭയാര്‍ഥികളും മറ്റ് രാജ്യക്കാരും അനധികൃതമായി കുടിയേറുമെന്നാണു ബ്രിട്ടന്റെ വാദം. നഷ്ടപരിഹാരത്തുക ഏറെക്കുറെ സ്വീകാര്യമായ രീതിയില്‍ ഉയര്‍ത്തിയതിനാല്‍ മറ്റ് രണ്ട് വിഷയങ്ങളിലും ബ്രിട്ടന് അനുകൂലമായ തീരുമാനമെടുക്കാന്‍ യൂണിയന്‍ തയാറായേക്കും. ഇനിയുള്ള ചര്‍ച്ചകളില്‍ ബ്രെക്‌സിറ്റ് ഉടമ്പടിയില്‍ കാര്യമായ പുരോഗതിയുണ്ടാക്കാന്‍ ഇതു സഹായിക്കും. കടുംപിടുത്തവും സമ്മര്‍ദവും തുടര്‍ന്നാല്‍ ബ്രിട്ടന്‍ കനത്ത നിലപാടുകളിലേക്കു മാറുമെന്ന സൂചനയുമുണ്ട്.

 

എ എം

 

Share this news

Leave a Reply

%d bloggers like this: