താപനില മൈനസ് 4 ഡിഗ്രിയിലേക്ക്: അയര്‍ലണ്ടില്‍ മഞ്ഞുവീഴ്ച ശക്തമാകും

ഡബ്ലിന്‍: അയര്‍ലണ്ടിലും, യൂറോപ്പിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും ഈ വര്‍ഷം ശൈത്യം കൊടുക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പുകള്‍. കഴിഞ്ഞ ആഴ്ച മുതല്‍ മഞ്ഞുവീഴ്ച ശക്തമായിക്കൊണ്ടിരിക്കുന്ന അയര്‍ലണ്ടില്‍ വടക്ക് പടിഞ്ഞാറ് ഭാഗങ്ങളില്‍ താപനില മൈനസ് 4 ഡിഗ്രിയിലെത്തി. മഞ്ഞുവീഴ്ചയുടെ കാഠിന്യം കൂടുതല്‍ അനുഭവപ്പെടുന്നത് മായോ, ലീട്രീം, ഡോനിഗല്‍ കൗണ്ടികളില്‍ ആണ്.

ഡബ്ലിനില്‍ പകല്‍ സമയ താപനില 5 ഡിഗ്രിക്കും 8 ഡിഗ്രിക്കും ഇടയില്‍ രേഖപ്പെടുത്തി. ആര്‍ട്ടിക്കില്‍ നിന്നും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിക്കുന്ന തണുത്ത കാറ്റ് അയര്‍ലണ്ടിനെ കൂടുതല്‍ തണുപ്പിക്കുന്നു. ഈ കാറ്റ് രാജ്യത്തെ രാത്രികാല താപനില പൂജ്യം ഡിഗ്രിക്ക് താഴെ എത്തിക്കുമെന്ന് കാലാവസ്ഥ കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അയര്‍ലണ്ടിനെ കൂടാതെ യു.കെയിലും ശൈത്യം കഠിനമായിത്തുടങ്ങി. കഴിഞ്ഞ മാസത്തില്‍ കുറേശ്ശെയായി ആരംഭിച്ച മഞ്ഞ് വീഴ്ച ശക്തിയായിട്ടുണ്ട്. 2010 ഡിസംബറിന്റെ ശേഷമുള്ള അതിശൈത്യമായിരിക്കും ഇത്തവണ യൂറോപ്പില്‍ അനുഭവപ്പെടുക. പ്രതീക്ഷിച്ചതിനേക്കാള്‍ നേരത്തെ വന്നെത്തുന്ന മഞ്ഞ് മധ്യ യൂറോപ്പിലെ കൃഷിയിടങ്ങളില്‍ വ്യാപക നാശം വിതക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: