ബെല്‍ഫാസ്റ്റിലെ കോണ്‍ട്രാസെപ്ഷന്‍-അബോര്‍ഷന്‍ സര്‍വീസുകള്‍ നിര്‍ത്തലാക്കി

 

ബെല്‍ഫാസ്റ്റ്: Marie Stopes International-ന്റെ വടക്കന്‍ അയര്‍ലണ്ടിലെ കോണ്‍ട്രാസെപ്ഷന്‍-അബോര്‍ഷന്‍ ക്ലിനിക്കുകള്‍ നിര്‍ത്തലാക്കുന്നു. ഡിസംബര്‍ 8 മുതല്‍ സേവനം ഉണ്ടായിരിക്കില്ലെന്ന് എം.എസ്.ഐ യുടെ എംഡി റിച്ചാര്‍ഡ് ബെന്‍ലി അറിയിച്ചു. വടക്കന്‍ അയര്‍ലണ്ടിലെ സ്ത്രീകള്‍ക്ക് അബോര്‍ഷന്‍ സേവനങ്ങള്‍ നല്‍കാന്‍ ഇംഗ്ലണ്ട് തയ്യാറായതോടെ ആണ് എം.എസ്.ഐ ബെല്‍ഫാസ്റ്റില്‍ നിന്ന് വിടവാങ്ങുന്നത്.

ഇംഗ്ലണ്ടിലെ എം.എസ്.ഐ ക്ലിനിക്കില്‍ വടക്കന്‍ ഐറിഷുകാര്‍ക്ക് നാഷണല്‍ റെഫറന്‍സ് സര്‍വീസ് വഴി സൗജന്യ പരിശോധനകളും മറ്റും ഏര്‍പ്പെടുത്തിയതിനാലാണ് കമ്പനി ബെല്‍ഫാസ്റ്റിലെ സേവനം നിര്‍ത്തലാക്കുന്നത്. അബോര്‍ഷന്‍ നിയമങ്ങള്‍ അത്ര ലളിതമല്ലാത്ത നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ നിലവിലെ നിയമ വ്യവസ്ഥിതിക്ക് അനുയോജ്യമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് എം.എസ്.ഐ.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: