2016-ല്‍ അയര്‍ലണ്ടില്‍ 6000 പുരുഷന്മാര്‍ക്ക് നേരെ ഗാര്‍ഹിക പീഡന പരമ്പര: വെളിപ്പെടുത്തലുമായി അമെന്‍

ഡബ്ലിന്‍: 2016-ല്‍ പുരുഷന്മാരായ ഗാര്‍ഹിക പീഡിതരുടെ എണ്ണം 6000-ല്‍ എത്തിയെന്ന് പുരുഷ പീഡിതര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രമുഖ ചാരിറ്റി സംഘടനയായ അമെന്‍ വ്യക്തമാക്കി. പങ്കാളികളില്‍ നിന്ന് ശാരീരിക പീഡനം ഏറ്റവരാണ് ഇവരില്‍ 60 ശതമാനവും. അമെനില്‍ എത്തിയ 40 ശതമാനം മാനസിക പീഡനത്തിന്റെ ഇരകളാണ്.

2015-ല്‍ 3000 പുരുഷ ഗാര്‍ഹിക പീഡിതര്‍ മാത്രമാണ് അയര്‍ലണ്ടില്‍ ഉണ്ടായിരുന്നത്. ഒരു വര്‍ഷത്തിനിടയില്‍ പീഡിതരുടെ എണ്ണം ഇരട്ടിയായി വര്‍ദ്ധിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം രാജ്യത്ത് 2000 ഗാര്‍ഹിക പീഡിതര്‍ ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടവര്‍ ആയിരുന്നുവെന്ന് അമെന്‍ ചൂണ്ടിക്കാട്ടുന്നു. ഗാര്‍ഹീകപീഡനം അനുഭവിക്കുന്നത് സ്ത്രീകള്‍ മാത്രമാണെന്ന പൊതു ധാരണ നിലനില്‍ക്കുന്നതിനാല്‍ പുരുഷ പീഡിതര്‍ക്ക് തങ്ങളനുഭവിക്കുന്ന പീഡനം തുറന്ന് പറയാന്‍ ഒരു ഇടമില്ലെന്ന് മനസിലാക്കിയാണ് അമെന്‍ ഇവര്‍ക്ക് വേണ്ടി ക്ലിനിക്ക് ആരംഭിക്കുന്നത്.

സേവനങ്ങള്‍ ആവശ്യമുള്ളവര്‍ അമെനിന്റെ 0469023718 എന്ന കോണ്‍ഫിഡന്‍ഷ്യല്‍ ഹെല്പ് ലൈനില്‍ ബന്ധപ്പെടുക. വെബ്‌സൈറ്റ് വഴിയും ആവശ്യക്കാര്‍ക്ക് വിവരങ്ങള്‍ ശേഖരിക്കാം. തിങ്കള്‍ മുതല്‍ വെള്ളി വരെ 9 എ എം മുതല്‍ 5 പി.എം വരെ ഹെല്പ് ലൈനില്‍ ബന്ധപ്പെടാം.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: