അമ്മായിയമ്മയുടെ ഡിസേബിള്‍ഡ് പാര്‍ക്കിങ് സൗകര്യം ഉപയോഗപ്പെടുത്തി. മരുമകന് 3000 യൂറോ പിഴ

 

ഡബ്ലിന്‍: അമ്മായിഅമ്മയ്ക്ക് അനുവദിച്ച കാര്‍ പാര്‍ക്കിങ് സൗകര്യം ദുരുപയോഗപ്പെടുത്തി മരുമകന് 3000 യൂറോ പിഴ. ശാരീരിക വൈകല്യമുള്ളവര്‍ക്ക് വിവിധ ഷോപ്പിംഗ് സെന്ററുകളില്‍ ഏര്‍പ്പെടുത്തുന്ന പാര്‍ക്കിങ് സൗകര്യം മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ നിയമാനുമതി ഇല്ല. പിഴ അടച്ചില്ലെങ്കില്‍ 6 മാസം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരും.

ഡബ്ലിന്‍ സിറ്റിയില്‍ രാത്രി ഏറെ വൈകി ഡിസേബിള്‍ഡ് പാര്‍ക്കിങ് സെക്ഷനില്‍ കണ്ടെത്തിയ വാഹനം ഗാര്‍ഡ പിടിച്ചെടുക്കുകയായിരുന്നു. ഇത്തരം സേവനങ്ങള്‍ അനര്‍ഹര്‍ ഉപയോഗിക്കുന്നത് കണ്ടെത്താന്‍ നടത്തിയ ഓപ്പറേഷന്‍ എനേബിള്‍ എന്ന പരിശോധനക്കിടെ ആണ് കാര്‍ കണ്ടെത്തിയത്. ഗാര്‍ഡ, ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍, ഡബ്ലിന്‍ സ്ട്രീറ്റ് പാര്‍ക്കിങ് സര്‍വീസസ്, ഡിസേബിള്‍ഡ് ഡ്രൈവേഴ്‌സ് അസോസിയേഷന്‍ തുടങ്ങി വിവിധ ഏജന്‍സികളുടെ സഹകരണത്തോടെ ആരംഭിച്ച പദ്ധതിയാണ് ഓപ്പറേഷന്‍ എനേബിള്‍.

ക്രിസ്മസ് അടുത്തതോടെ പ്രധാന നഗരങ്ങളിലെല്ലാം കാര്‍ പാര്‍ക്കിങ്ങിന് പ്രയാസം നേരിട്ട് വരുന്നുണ്ട്. പാര്‍ക്കിങ് ചെയ്യാന്‍ കഴിയാത്തതിനാല്‍ ഷോപ്പിംഗ് നടത്താതെ തിരിച്ച് പോകുന്നവരും നിരവധിയാണ്. ശാരീരിക വൈകല്യമുള്ളവരുടെ പാര്‍ക്കിങ് സ്ഥലങ്ങള്‍ അനര്‍ഹര്‍ കീഴക്കുന്നതോടെ ഇവര്‍ക്ക് സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്ന് പരാതി ഉയര്‍ന്നതോടെയാണ് പരിശോധന കര്‍ശനമാക്കിയത്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: