ലുവാസ് ക്രോസ് സിറ്റി ലൈന്‍ പ്രദേശത്ത് വസ്തു വിലയില്‍ വന്‍ ഉയര്‍ച്ച

 

ഡബ്ലിന്‍: ലുവാസ് ക്രോസ് സിറ്റിയോട് ചേര്‍ന്നുള്ള റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി വിലയില്‍ രണ്ടിരട്ടിയിലധികം വര്‍ദ്ധനവ് രേഖപ്പെടുത്തി. എസ്റ്റേറ്റ് ഏജന്‍സിയായ Draft.ie നടത്തിയ സര്‍വേയില്‍ വസ്തുവിലയില്‍ ഉണ്ടായത് വന്‍ തോതിലുള്ള വര്‍ധനവാണെന്ന് കണ്ടെത്തി. ചെറിവുഡ് മുതല്‍ സെന്റ്.സ്റ്റീഫന്‍ വരെയുള്ളപ്രദേശങ്ങളിലാണ് വസ്തു വിലയില്‍ വര്‍ദ്ധനവ് ഉണ്ടായത്. 2017 ജനുവരി മുതല്‍ നവംബര്‍ മാസം വരെ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 6 ശതമാനത്തോളം വര്‍ധനവുണ്ടായി. സാന്റിമോണ്ടിലും വിലയില്‍ ഉയര്‍ച്ച രേഖപ്പെടുത്തി.

3 ബെഡ്റൂമുകളുള്ള വീടുകള്‍ക്ക് 6 ലക്ഷം യൂറോ മുതല്‍ 784000 യൂറോയിലെത്തി. 3 ബെഡ്റൂമുകളുള്ള വീടുകള്‍ക്ക് ബീച്ച് വുഡ് ഗ്രീന്‍ ലൈനില്‍ 6 ലക്ഷം യൂറോയ്ക്കും 9 ലക്ഷം യൂറോയ്ക്കും ഇടയിലാണ് വില നിലവാരം. ഗ്രീന്‍ ലൈനില്‍ ഏറ്റവും കൂടുതല്‍ വില ബീച്ച് വുഡ്, ചാര്‍ളി മൗണ്ട്, മില്‍ ടൗണ്‍ കോവ്‌പേര്‍ എന്നിവിടങ്ങളിലാണ്. 7 ലക്ഷം യൂറോയ്ക്ക്മുകളിലാണ് ഇവിടെ അടിസ്ഥാന സൗകര്യമുള്ള ശരാശരി വീടുകള്‍ക്ക് ഇടാക്കുന്നത്.

ഡൌണ്‍ ടൗണ്‍ സ്ട്രീറ്റ് മുതല്‍ വെസ്റ്റ് മോര്‍ലാന്റ് വരെയുള്ള ലുവാസ് ലൈനില്‍ വീട് വില അല്പം താഴ്ന്ന് നില്‍ക്കുന്നുണ്ട്. ഇവിടെ 4 ലക്ഷം യൂറോയ്ക്കും 5 ലക്ഷം യൂറോയ്ക്കും ഇടയില്‍ വീടുകള്‍ ലഭ്യമാണ്. നാല് ലക്ഷം യൂറോയ്ക്കും നാലര ലക്ഷം യൂറോയ്ക്കും ഇടയില്‍ വീടുകള്‍ ലഭ്യമാണ്. കാബ്രയിലാണ് വില ഏറ്റവും കുറവ് രേഖപ്പെടുത്തിയത്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: