അയര്‍ലണ്ടില്‍ മനോരോഗ ചികിത്സ ലഭിക്കാതെ 2500 കുട്ടികള്‍ വര്‍ഷങ്ങളായി കാത്തിരിപ്പില്‍

ഡബ്ലിന്‍: അയര്‍ലണ്ടിലെ വിവിധ ആശുപത്രികളില്‍ 17 വയസിനു താഴെയുള്ള 2500 കുട്ടികള്‍ വൈറ്റിംഗ്ലിസ്‌റില്‍ തുടരുന്നു. വളരെ പെട്ടന്ന് തന്നെ ചികിത്സ ലഭിക്കേണ്ട മനസികരോഗത്തിനുപോലും വര്‍ഷങ്ങളായി കാത്തിരിക്കുന്നവരാണ് ഇവരില്‍ പലരും. കുട്ടികള്‍, സീനിയര്‍ സിറ്റിസണ്‍ തുടങ്ങിയ വിഭാഗങ്ങളില്‍ പെട്ടെന്ന് തന്നെ കണ്‍സള്‍ട്ടിങ് അനുവദിക്കുമെന്ന ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ ഇതുവരെ ഫലം കണ്ടില്ലെന്ന് ആരോപണം ഉയരുന്നു.

കുട്ടികളിലെ ഏതൊരു ചികിത്സയും വൈകിപ്പിക്കുന്നത് അവരുടെ വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു. ഡബ്ലിന്‍,കോര്‍ക്ക്,കെറി,ഗാല്‍വേ തുടങ്ങി രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം തന്നെ കുട്ടികള്‍ക്ക് ചികിത്സ ലഭിക്കാന്‍ കാലതാമസം നേരിടുന്നുണ്ട്. മനോരോഗവിദഗ്ദരുടെ അഭാവം ഈ രംഗത്ത് കുറവായതും പ്രതിസന്ധി സൃഷ്ടിക്കുന്നു.

 

ഡി.കെ

 

Share this news

Leave a Reply

%d bloggers like this: