അയര്‍ലണ്ടില്‍ 20 ശതമാനം കുടിവെള്ളവും പരിശോധനകള്‍ക് വിധേയമാക്കുന്നില്ലെന്നു പരിസ്ഥിതി വകുപ്പ്

ഡബ്ലിന്‍: അയര്‍ലണ്ടില്‍ സ്വകാര്യ കമ്പനികള്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തില്‍ വ്യാപകമായി മാലിന്യം കലരുന്നതായി പരാതി. കഴിഞ്ഞവര്‍ഷം കോര്‍ക്ക്,കേറി ഉള്‍പെടെ 10 ഓളം കേന്ദ്രങ്ങളില്‍ വിതരണം ചെയ്യപ്പെട്ട കുടിവെള്ളത്തില്‍ കോളിഫോം ബാക്റ്റീരിയയുടെ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നു.പരിസ്ഥിതി വകുപ്പ് നടത്തിയ പരിശോധനയെ തുടര്‍ന്ന് രാജ്യത്ത് മൊത്തം 126 ബോയിലിംഗ് വാട്ടര്‍ അറിയിപ്പ് നല്‍കിയിരുന്നു.

ജലവിതരണ കേന്ദ്രങ്ങളില്‍ ആറു മാസത്തില്‍ ഒരിക്കല്‍ പരിശോധന നിര്‍ബന്ധമാക്കുമെന്ന് പരിസ്ഥിതി വകുപ്പ് വ്യക്തമാക്കി. കുടിവെള്ളത്തില്‍ മാലിന്യം കണ്ടെത്തിയാല്‍ ജലവിതരണ കമ്പനികള്‍ക്ക് നേരെ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് സാംക്രമിക രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്നത് കുടിവെള്ളത്തിലൂടെയാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിരുന്നു. പൊതുജനാരോഗ്യത്തിന് ഹാനികരമാകുന്ന തരത്തില്‍ കുടിവെള്ളത്തില്‍ മാലിന്യം കലരാന്‍ ഇടവന്നാല്‍ ഇത്തരം കമ്പനികള്‍ക്കെതിരെ പിഴ ഉള്‍പ്പെടെയുള്ള നടപടികളായിരിക്കും ചുമത്തുക.

 

Share this news

Leave a Reply

%d bloggers like this: