ജറുസലേം വിവാദത്തില്‍ യു.എന്‍ നിലപാട് വ്യക്തമാക്കി

വാഷിംഗ്ടണ്‍: ജെറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച അമേരിക്കന്‍ നിലപിടിനെ പിന്‍തള്ളി യു.എന്‍ പൊതുസഭ. ഒമ്പതിനെതിരെ 128 വോട്ടുകള്‍ക്ക് അമേരിക്കന്‍ തീരുമാനം തള്ളുകയായിരുന്നു.35 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു.അമേരിക്കക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ ഇന്ത്യയും പിന്തുണച്ചു.

അറബിരാജ്യങ്ങളും, തുര്‍ക്കിയും ഉള്‍പെടെ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്‍ കൊണ്ടുവന്ന പ്രമേയം പാസ്സാക്കപ്പെട്ടു. യു.എസ് കൊണ്ടുവരുന്ന പ്രമേയം എതിര്‍ക്കുന്നവര്‍ക്ക് തങ്ങള്‍ നല്‍കുന്ന ധനസഹായം നിര്‍ത്തലാകുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനെ മറികടന്നാണ്
യു.എന്‍ പൊതുസഭയുടെ തീരുമാനം.

 

Share this news

Leave a Reply

%d bloggers like this: