യുഎന്‍ന്റെ ജറുസലേം നിലപാടിനെ അനുകൂലിച്ച് അയര്‍ലണ്ട്; ഒറ്റപ്പെട്ട് അമേരിക്ക

 

ഡബ്ലിന്‍: ജറുസലേമിലെ ഇസ്രായേല്‍ തലസ്ഥാനമാക്കി മാറ്റാന്‍ കഴിയില്ലെന്ന യുഎന്‍ തീരുമാനത്തിന് അയര്‍ലണ്ടിന്റെ പിന്തുണ. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് വിരുദ്ധ നിലപാട് സ്വീകരിച്ച യുഎന്നില്‍ അമേരിക്കയോട് ജറുസലേം വിഷയത്തില്‍ അയര്‍ലണ്ട് വിയോജിപ്പ് രേഖപ്പെടുത്തി. അയര്‍ലണ്ട്, ഇന്ത്യ ഉള്‍പ്പെടെ 128 രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്തപ്പോള്‍ അമേരിക്കന്‍ തീരുമാനത്തെ യുഎന്‍ പൊതുസഭയില്‍ ബഹിഷ്‌കരിക്കപ്പെട്ടു.

കാനഡ ഉള്‍പ്പെടെ 35 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നപ്പോള്‍ ഇസ്രായേലും അമേരിക്കയും ഉള്‍പ്പെടെ ഒന്‍പത് രാജ്യങ്ങളുടെ വോട്ട് ജറുസലേം നിലപാടിനെ അനുകൂലിക്കുകയായിരുന്നു. അമേരിക്കയ്ക്ക് എതിരെ വോട്ട് രേഖപ്പെടുത്തിയ രാജ്യങ്ങള്‍ക്ക് സാമ്പത്തീക സഹായമുള്‍പ്പെടെയുള്ള സഹകരണം പിന്‍വലിക്കുമെന്ന് യുന്നിലെ യുഎസ് അംബാസിഡര്‍ നിക്കി ഹാലി പ്രസ്താവിച്ചിരുന്നു. ഇതിനെ അവഗണിച്ചാണ് പ്രമേയം പാസാക്കപ്പെട്ടത്.

ജറുസലേമിലെ ഇസ്രായേല്‍ പലസ്തീന്‍ പൊതു തലസ്ഥാനമായി നിലനിര്‍ത്താനുള്ള സമാധാന ശ്രമങ്ങള്‍ തുടരുമെന്ന് യുഎന്‍ അറിയിച്ചു. യുഎന്‍ന്റെ പ്രമേയത്തെ സ്വാഗതം ചെയുന്നതായി പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ് വ്യക്തമാക്കി. അതേസമയം യുഎന്‍ന്റെ നിലപാടിനെ കടുത്ത ഭാഷയില്‍ അപലപിച്ചിരിക്കുകയാണ് ഇസ്രായേല്‍. ജറുസലേമില്‍ അമേരിക്കന്‍ എംബസി പടുത്തുയര്‍ത്തണമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു. 70 വര്‍ഷം കൊണ്ട് അമേരിക്ക ഇസ്രായേല്‍ തലസ്ഥാനം ജറുസലേം ആയി അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇസ്രയേലിന്റെ ചരിത്രം അറിയാത്ത യുഎന്‍ന്റെ തീരുമാനം നിരാകരിക്കണമെന്ന് അദ്ദേഹമ കൂട്ടിച്ചേര്‍ത്തു. യുഎന്‍ നു നല്‍കി വരുന്ന എല്ലാ വിധ ധനസഹായങ്ങളും നിര്‍ത്തിവയ്ക്കുമെന്ന് ഇസ്രായേല്‍ വ്യക്തമാക്കി. ജറുസലേമില്‍ നിന്നും യുഎന്‍ ന്റെ എംബസി പൊളിച്ചുമാറ്റി അവിടെ സ്‌കൂളും, ആശുപത്രിയും പണിയുമെന്നും പ്രധാനമന്ത്രി പറയുന്നു.യുഎന്‍ന്റെ സഹായമില്ലാതെ തന്നെ ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമാക്കി മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: