ഇനിമുതല്‍ എ.ടി.എം വഴി കൂടുതല്‍ 10,20 യൂറോ നോട്ടുകള്‍ ലഭ്യമാകും

 

എ.ടി.എം വഴി 10, 20 യൂറോ നോട്ടുകള്‍ കൂടുതല്‍ ലഭ്യമാക്കാന്‍ അയര്‍ലണ്ടിലെ വാണിജ്യ ബാങ്കുകളോട് സെന്‍ട്രല്‍ ബാങ്ക് നിര്‍ദ്ദേശിച്ചു. നാഷണല്‍ പേമെന്റ്‌റ്സ് പ്ലാനിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഐറിഷ് സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കാന്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗം വര്‍ദ്ധിപ്പിക്കാനും, പണമിടപാട് ഇലക്ട്രോണിക് മാധ്യമത്തിലൂടെ പ്രോത്സാഹിപ്പിക്കാനുമുള്ള നടപടിയുടെ പ്രാരംഭ ഘട്ടമായാണ് കുറഞ്ഞ മൂല്യമുള്ള കറന്‍സികള്‍ പ്രോത്സാഹിപ്പിക്കുന്നത്.

പണമിടപാട് ഇലക്ട്രോണിക് മാധ്യമത്തിലൂടെ ലാഭിക്കാന്‍ കഴിയുമെന്നാണ് പേയ്‌മെന്റ് പ്ലാന്‍ കമ്മിറ്റിയുടെ പ്രതീക്ഷ. അതായത് കറന്‍സി രഹിത പണമിടപാട് രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിനു തിളക്കമേകുമെന്ന റിപ്പോര്‍ട്ട് നടപ്പില്‍ വരുത്താനാണ് ഐറിഷ് സര്‍ക്കാരിന്റെ ശ്രമം.പൊതുജനങ്ങളുടെ ആവശ്യവും നോട്ടുകളുടെ ഉപയോഗവും സംബന്ധിച്ച് നടത്തിയ പഠനത്തിലൊടുവിലാണ് ചെറിയ നോട്ടുകളുടെ അച്ചടി വര്‍ധിപ്പിക്കുന്നത്. 2018 അവസാനത്തോടെ എല്ലാ 10യുറോ നോട്ടുകള്‍ 6-10 ശതമാനവും 20 യൂറോ നോട്ടുകള്‍ 40 മുതല്‍ 45 ശതമാനവും 50 യൂറോ നോട്ടുകള്‍ 45-50 ശതമാനവും ആക്കാനാണ് നടപടി.

കറന്‍സി ഉപയോഗിക്കുന്നവര്‍ക്ക് 10,20,50 യൂറോ തുടങ്ങിയ ചെറിയ തുകയുടെ നോട്ടുകള്‍ 2018-ആകുമ്പോഴേക്കും വര്‍ദ്ധിപ്പിക്കുമെന്ന് സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കിയിരുന്നു. കുറഞ്ഞ സംഖ്യയുടെ നോട്ടുകള്‍ പുറത്തിറക്കുന്നത് പൊതു ജനങ്ങള്‍ക്ക് ഏറെ ഗുണം ചെയ്യുന്നതാണ്.

 

എ എം

 

Share this news

Leave a Reply

%d bloggers like this: