കുട്ടികളെ ലൈംഗീക വൈകൃതങ്ങള്‍ക്ക് ഇരകളാകുന്ന മുന്‍ വൈദികന്‍ ഐറിഷ് നഗരത്തില്‍: കരുതിയിരിയ്ക്കാന്‍ വാട്ടര്‍ഫോര്‍ഡ് ബിഷപ്പിന്റെ മുന്നറിയിപ്പ്

വാട്ടര്‍ഫോര്‍ഡ്: കുട്ടികളെ ലൈംഗീകമായി ഉപയോഗിക്കുന്ന മുന്‍ വൈദികന്റെ സാന്നിധ്യം വാട്ടര്‍ഫോര്‍ഡ് നഗരത്തില്‍. ഒലിവര്‍ ഓ ഗ്രാഡി എന്ന മുന്‍ വൈദികനെ സൂക്ഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് വാട്ടര്‍ഫോര്‍ഡ്-ലിസ്മോര്‍ ബിഷപ്പ്. തൊട്ടടുത്ത സ്‌കൂളുകള്‍കളിലെ കൂട്ടിലെ നിരീക്ഷിക്കണമെന്നും ബിഷപ്പ് സ്‌കൂളുകള്‍ക്ക് അയച്ച കത്തില്‍ നിര്‍ദ്ദേശം നല്‍കുന്നു.

ഇപ്പോള്‍ വാട്ടര്‍ഫോര്‍ഡ് നഗരത്തിലുള്ള ഒലിവറിന് ക്രിമിനല്‍ കുറ്റകൃത്യത്തിന് ശിക്ഷ ലഭിച്ചിട്ടുണ്ട്. 1973 മുതല്‍ കാലിഫോര്‍ണിയയില്‍ പാരിഷ് പ്രീസ്റ്റ് ആയി വൈദിക ജീവിതം ആരംഭിച്ചതുമുതല്‍ ഇയാള്‍ കുട്ടികളെ ലൈംഗീക ചൂഷണത്തിന് വിധേയരാക്കി വരികയായിരുന്നു. 1993-ല്‍ രണ്ട് യുവ വൈദികരെ ലൈംഗീകമായി ഉപയോഗിച്ചതിന് 10 വര്‍ഷം കഠിന തടവ് ലഭിച്ചിരുന്നു. ജയില്‍ ശിക്ഷയുടെ കാലയളവ് പൂര്‍ത്തിയാക്കിയ ഇദ്ദേഹത്തെ അയര്‍ലണ്ടിലേക്ക് നാടുകടത്തുകയായിരുന്നു. ഇപ്പോള്‍ അയര്‍ലണ്ടില്‍ ജീവിച്ചു വരുന്ന ഇയാള്‍ അപകടകാരിയെന്ന മുന്നറിയിപ്പാണ് വാട്ടര്‍ഫോര്‍ഡ് ബിഷപ്പ് നല്‍കുന്നത്.

2005 മുതല്‍ ഒരു ഡോക്യൂമെന്ററിയുടെ ഭാഗമായി ഒലിവര്‍ നല്‍കിയ അഭിമുഖത്തില്‍ തനിക്ക് കുട്ടികളോട് അമിത ലൈംഗീക ആസക്തി ഉള്ളതായി തുറന്ന് പറഞ്ഞിരുന്നു. കുട്ടികളെ പൊതു സ്ഥലങ്ങളിലും മറ്റും ഒറ്റക്കുവിടുന്നത് പരമാവധി ഒഴിവാക്കാനും എല്ലാ രക്ഷിതാക്കളും അധ്യാപകരും ഈ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താനും ബിഷപ്പ് നിര്‍ദ്ദേശിക്കുന്നു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: