നിങ്ങളുടെ ഐഫോണും, ഐപാഡും, മാകും സുരക്ഷാഭീഷണിയില്‍; സ്വകാര്യ വിവരങ്ങള്‍ ഹാക്കര്‍മാര്‍ക്ക് അനായാസം ചോര്‍ത്താന്‍ വൈറസുകള്‍; ഡിസൈന്‍ പിഴവെന്ന് കുറ്റസമ്മതം നടത്തി ആപ്പിള്‍

 

പ്രശ്നം സൃഷ്ടിക്കാന്‍ ആവശ്യമായ മാല്‍വെയര്‍ ഉപയോക്താക്കളുടെ ഡിവൈസുകളില്‍ എത്തിയാല്‍ മാത്രമേ വിവരങ്ങള്‍ ഉപയോഗിക്കാന്‍ ഹാക്കര്‍മാര്‍ക്ക് സാധിക്കൂ. ആപ്പിള്‍ ഉത്പന്നങ്ങള്‍ കൈയില്‍ കൊണ്ടുനടക്കുന്നവര്‍ക്ക് തങ്ങളുടെ സ്വകാര്യത സുരക്ഷിതമെന്നൊരു ഉറപ്പുണ്ടായിരുന്നു. എന്നാല്‍ ആ വിശ്വാസ്യത തകര്‍ത്തുകൊണ്ട് ആപ്പിളിന്റെ ഡിസൈന്‍ പിഴവുകള്‍ ഉപയോഗപ്പെടുത്തി സ്വകാര്യ വിവരങ്ങള്‍ സൈബര്‍ ക്രിമിനലുകള്‍ ചോര്‍ത്തുന്നുതായി ആപ്പിളിന്റെ കുറ്റസമ്മതം.

എല്ലാ ഐഫോണുകളും, ഐപാഡ്, മാക് ഡിവൈസുകളും ഹാക്കിംഗ് ഭീഷണി നേരിടുന്നതായാണ് വിവരം. ഇന്റല്‍ & ആം ചിപ്പ് ഡിസൈനിലെ പിഴവുകളാണ് ഉപയോക്താക്കളെ സൈബര്‍ ക്രിമിനലുകള്‍ വിട്ടുകൊടുത്തതെന്ന് ആപ്പിള്‍ സ്ഥിരീകരിച്ചു. ഈ പിഴവുകള്‍ മുതലെടുത്ത് മെല്‍റ്റ്ഡൗണ്‍, സ്പെക്ടര്‍ വൈറസുകളാണ് ആപ്പിള്‍ ഡിവൈസുകളില്‍ പണി നടത്തുന്നതെന്ന് സുരക്ഷാ ഗവേഷകര്‍ കണ്ടെത്തി.

ആപ്പിളില്‍ ഉപയോഗിക്കുന്ന സോഫ്റ്റ്വെയറുകള്‍ വിശ്വസിക്കാവുന്ന ശ്രോതസ്സുകളില്‍ നിന്ന് മാത്രം ഡൗണ്‍ലോഡ് ചെയ്യണമെന്ന് ടെക് കമ്പനി മുന്നറിയിപ്പ് നല്‍കി. ആപ്പ് സ്റ്റോര്‍ പോലുള്ള ഇടങ്ങള്‍ മാത്രമാണ് ഇതിനായി ഉപയോഗിക്കേണ്ടത്. മെല്‍റ്റ്ഡൗണ്‍, സ്പെക്ടര്‍ വൈറസുകളില്‍ നിന്നും സുരക്ഷിതരായി ഇരിക്കാനുള്ള നീക്കങ്ങള്‍ വരുംദിനങ്ങളില്‍ പുറത്തുവിടുമെന്ന് ആപ്പിള്‍ പറയുന്നു. സഫാരി വെബ് ബ്രൗസറില്‍ സ്പെക്ടറിനെ പ്രതിരോധിക്കാനുള്ള പദ്ധതിയാണ് ആപ്പിള്‍ ഒരുക്കുന്നത്. ഐഒഎസ് ഉപയോക്താക്കള്‍ക്ക് നിലവിലെ പ്രശ്നങ്ങളില്‍ യാതൊരു സംരക്ഷണവും ഇല്ലെന്ന് ഗൂഗിള്‍, മൈക്രോസോഫ്റ്റ്, മൊസില്ല എന്നീ കമ്പനികള്‍ അറിയിച്ചു.

പ്രശ്നം സൃഷ്ടിക്കാന്‍ ആവശ്യമായ മാല്‍വെയര്‍ ഉപയോക്താക്കളുടെ ഡിവൈസുകളില്‍ എത്തിയാല്‍ മാത്രമേ വിവരങ്ങള്‍ ഉപയോഗിക്കാന്‍ ഹാക്കര്‍മാര്‍ക്ക് സാധിക്കൂ. ആപ്പ് സ്റ്റോര്‍ പോലുള്ള വിശ്വസനീയമായ ശ്രോതസ്സുകളില്‍ നിന്നാണ് സോഫ്റ്റ്വെയറുകള്‍ ഡൗണ്‍ലോഡ് ചെയ്തതെങ്കില്‍ ഇതിന് വഴിയില്ലെന്ന് ആപ്പിള്‍ അറിയിച്ചു. എന്നിരുന്നാലും പോരായ്മകള്‍ പരിഹരിക്കാന്‍ ഐഒഎസ്, മാക്ഒഎസ്, ടിവിഒഎസ്, വാച്ച്ഒഎസ് എന്നിവയുടെ അപ്ഡേറ്റ് ഇറക്കും. കഴിഞ്ഞ വര്‍ഷം തന്നെ വൈറസ് സാന്നിധ്യം തിരിച്ചറിഞ്ഞ് ഇന്റലിനെ വിവരം അറിയിച്ചിരുന്നു. ഈ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

വൈറസുകളില്‍ നിന്നും സുരക്ഷ നേടാന്‍: നിങ്ങളുടെ ഒഎസിന്റെ അപ്ഡേറ്റ് നേടുക. ഐഒഎസില്‍ സെറ്റിംഗ്സില്‍ സോഫ്റ്റ്വെയര്‍ അപ്ഡേഷന്‍ ലഭ്യമാണ്. മാക്ഒഎസില്‍ ആപ്പ് സ്റ്റോറിലാണ് അപ്ഡേറ്റുകള്‍. ആപ്പിള്‍ ടിവി ഉപയോഗിക്കുന്നവര്‍ സെറ്റിംഗ്സ്, സിസ്റ്റം, വഴി സോഫ്റ്റ്വെയര്‍ അപ്ഡേറ്റിലെത്തണം.

https://www.youtube.com/watch?v=jay8ymWbFc0

ഡികെ

 

Share this news

Leave a Reply

%d bloggers like this: