ഉത്തര്‍കൊറിയന്‍ മിസൈല്‍ പതിച്ച് സ്വന്തം നഗരംതന്നെ തകര്‍ന്നുവെന്ന് റിപ്പോര്‍ട്ട്

 

ഉത്തരകൊറിയയുടെ മിസൈല്‍ പതിച്ച് സ്വന്തം നഗരംതന്നെ തകര്‍ന്നുവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം ഏപ്രില്‍ 28 നാണ് ഉത്തര കൊറിയയിലെ ടോക്ചോണ്‍ നഗരത്തില്‍ സ്വന്തം രാജ്യത്തിന്റെ മിസൈല്‍തന്നെ പതിച്ചത്. മധ്യദൂര ബാലിസ്റ്റിക് മിസൈലാണ് തലസ്ഥാനമായ പോങ്യാങ്ങിന് വളരെ അകലെയല്ലാത്ത നഗരം തകര്‍ത്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ജനവാസ മേഖലയ്ക്ക് തൊട്ടടുത്താണ് മിസൈല്‍ പതിച്ചതെങ്കിലും ആളപായം ഉണ്ടായോ എന്നതിനെപ്പറ്റി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല. പോങ്യാങ്ങില്‍നിന്ന് രണ്ട് മണിക്കൂര്‍നേരം സഞ്ചരിച്ചാല്‍ എത്താവുന്ന അകലത്തിലുള്ള നഗരമാണ് ടോക്ചോണ്‍. രണ്ടു ലക്ഷത്തിലേറെ ജനങ്ങളാണ് ഇവിടെ താമസിക്കുന്നത്.

അമേരിക്കന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരാണ് ഈ വിവരം റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. ഉപഗ്രഹ ചിത്രങ്ങളില്‍നിന്നാണ് ഇക്കാര്യം വ്യക്തമായിട്ടുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉത്തര കൊറിയയുടെ ആണവ പരീക്ഷണ വാര്‍ത്തകള്‍ കഴിഞ്ഞ വര്‍ഷം ലോകശ്രദ്ധ നേടിയിരുന്നു. മതിയായ സുരക്ഷയില്ലാതെ നടത്തുന്ന ആണവ പരീക്ഷണങ്ങള്‍ വലിയ ദുരന്തത്തിന് വഴിതെളിച്ചേക്കാമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സ്വന്തം മിസൈല്‍ പതിച്ച് ഉത്തര കൊറിയന്‍ നഗരം തകര്‍ന്നതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: