തെക്കുവടക്കന്‍ അയര്‍ലന്‍ഡുകളെ ബന്ധിപ്പിക്കാന്‍ A-5 ദേശീയ പാത: അയര്‍ലണ്ടില്‍ എത്തിച്ചേരുന്നവര്‍ക്ക് ഡബ്ലിനില്‍ നിന്നും നേരിട്ട് വടക്കന്‍ കൗണ്ടികളിലേക്കും ചേക്കേറാം

ഡബ്ലിന്‍: ഡബ്ലിന്‍-ഡെറി-ലെറ്റര്‍കെനി കൗണ്ടികളെ നേരിട്ട് ബന്ധിപ്പിക്കുന്ന A-5 ദേശീയ പാത ഈ വര്‍ഷം ആരംഭിക്കും. വികസനം തെക്കന്‍ മേഖകളില്‍ മാത്രം ഒതുങ്ങിക്കൂടാതെ രാജ്യം മുഴുവന്‍ നടപ്പില്‍ വരുത്താന്‍ ഈ ദേശീയപാതക്ക് കഴിയുമെന്ന് പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് ലിയോ വരേദ്കര്‍ അഭിപ്രായപ്പെട്ടു. തെക്ക്-വടക്കന്‍ അയര്‍ലന്‍ഡുകളുടെ സംയുക്ത സാമ്പത്തിക പങ്കാളിത്തത്തോടെ പദ്ധതി നടപ്പില്‍ വരുത്തും.

2008-ല്‍ വിഭാവനം ചെയ്ത പദ്ധതി സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ഇരു രാജ്യങ്ങളും നിര്‍ത്തി വെയ്ക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. പദ്ധതി നടപ്പില്‍ വന്നാല്‍ അയര്‍ലണ്ടില്‍ എത്തുന്ന കുടിയേറ്റക്കാര്‍ക്കും ഈ ദേശീയ പാത ഏറെ പ്രയോജനപ്രദമായിരിക്കും. അടിസ്ഥാന വികസന സൗകര്യങ്ങള്‍ വര്‍ധിക്കുന്നതോടെ വടക്കന്‍ കൗണ്ടികളില്‍ നിക്ഷേപ സാധ്യത വര്‍ധിക്കും. ഒപ്പം വന്‍ തൊഴിലവസരങ്ങളായിരിക്കും ഇവിടെ വന്നെത്തുക.

തലസ്ഥാന നാഗരിയിലും തൊട്ടടുത്ത മറ്റു നഗരങ്ങളിലും മാത്രം കേന്ദ്രീകൃതമായ വികസനം ഇതോടെ അതിര്‍ത്തി കൗണ്ടികളിലേക്കും വ്യാപിക്കും. തെക്കന്‍ കൗണ്ടികളില്‍ അനുഭവപ്പെടുന്ന ഹൗസിങ് പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇതൊരു പരിഹാരമാര്‍ഗം ആവും. ഇതുമായി ബന്ധപ്പെട്ട മറ്റൊരു സാമ്പത്തിക ഇടനാഴിയും നിലവില്‍ വന്നേക്കും. ഇതോടൊപ്പം ഇതേ മേഖലയില്‍ റെയില്‍വേ ലൈന്‍ ആരംഭിക്കാനും ലക്ഷ്യമിടുന്നുണ്ട്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: