ഇന്ന് രാത്രി തണുപ്പ് അതിശക്തമാകും: താപനില -5 ഡിഗ്രിയിലെത്തുമെന്ന് സൂചന

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഇന്ന് രാത്രി താപനില ഗണ്യമായി കുറയുമെന്ന് മെറ്റ്ഏറാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്ത് പലയിടങ്ങളിലും -5 ഡിഗ്രിവരെ താപനില താഴുമെന്ന് മുന്നറിയിപ്പുണ്ട്. പൊതുവേ ഇന്ന് വരണ്ട കാലാവസ്ഥയാണ് അനുഭവപ്പെടുന്നതെങ്കിലും രാത്രിയില്‍ ശൈത്യം കടുക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

തണുത്ത തെക്കന്‍ കാറ്റ് തണുപ്പിന്റെ ആധിക്യം വര്‍ധിപ്പിക്കും. മഞ്ഞുവീഴ്ചയുടെ തോതും രാത്രിയാകുന്നതോടെ വര്‍ധിച്ചേക്കും. രാത്രിയിലെ കടുത്ത തണുപ്പില്‍ പുറത്തിറങ്ങുന്നത് കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ക് കാരണമാകുമെന്ന അറിയിപ്പും പുറത്തുവിട്ടു. വടക്ക്- പടിഞ്ഞാറ് ഭാഗങ്ങളില്‍ പ്രതീഷിക്കുന്നതിനേക്കാള്‍ താപനില കുറയാനും ഇടയുണ്ട്.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: