മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് പ്രതീക്ഷ നല്‍കി അയര്‍ലണ്ടില്‍ മെന്റല്‍ ഹെല്‍ത്ത് ഫെസ്റ്റിവലിന് തുടക്കം

ഡബ്ലിന്‍: അയര്‍ലണ്ടില്‍ മെന്റല്‍ ഹെല്‍ത്ത് ഫെസ്റ്റിവലിന് ഈ വാരാന്ത്യത്തില്‍ തുടക്കം കുറിക്കും. മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് വേണ്ടി മികച്ച പരിപാടികളാണ് തയ്യാറാക്കിയിരിക്കുന്നത്. രാജ്യത്ത് ഡബ്ലിന്‍, കോര്‍ക്ക് ഉള്‍പ്പെടെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കപ്പെടും. വിഷാദരോഗത്തിന് അടിമപെട്ടവര്‍ക്ക് മാനസിക രോഗ വിദഗ്ഗ്ദ്ധര്‍ നയിക്കുന്ന കൗണ്‍സിലിംഗ് പരിപാടികളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.

ഇതോടൊപ്പം വിവിധ കലാ- സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കപ്പെടും. ആധുനിക സമൂഹവും- മാനസിക ആരോഗ്യവും എന്ന വിഷയത്തില്‍ ചര്‍ച്ചകളും സജീവമാക്കും. മാനസിക സമ്മര്‍ദം അനുഭവിക്കുന്നവര്‍ക്ക് അത് തുറന്നുപറയാനുള്ള വേദിയൊരുക്കും. സാങ്കേതിക ഉപാധികള്‍ ഇത്തരം രോഗികള്‍ക്ക് എത്രമാത്രം ഫലപ്രദമാക്കാമെന്നും പരിപാടിയില്‍ ചര്‍ച്ചചെയ്യപെടും.

 

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: