വൈറ്റ് ഹൗസിലെ ബൈബിള്‍ പഠനത്തിനെതിരെ യുക്തിവാദികള്‍ രംഗത്ത്

വാഷിങ്ടന്‍ ഡിസി : വൈറ്റ് ഹൗസില്‍ എല്ലാ ആഴ്ചയിലും നല്‍കുന്ന ക്യാബിനറ്റ് ബൈബിള്‍ പഠനത്തിനെതിരെ യുക്തിവാദി സംഘടനയായ ഫ്രീഡം ഫ്രം റിലിജിയന്‍ ഫൗണ്ടേഷന്‍ ആന്റ് സിറ്റിസണ്‍ നിയമ യുദ്ധത്തിനൊരുങ്ങുന്നു. ക്യാബിനറ്റ് സെക്രട്ടറിമാരോട് ബൈബിള്‍ പഠനത്തില്‍ പങ്കെടുക്കണമെന്നു ആവശ്യപ്പെടുന്നത് മത സ്വാതന്ത്ര്യത്തിന് എതിരാണെന്ന് ചൂണ്ടികാട്ടി യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹൗസിങ്ങ് ആന്റ് അര്‍ബന്‍ ഡവലപ്പ്‌മെന്റിനെതിരെയാണ് സ്യൂട്ട് ഫയല്‍ ചെയ്യുന്നത്.

ബൈബിള്‍ പഠനത്തിനു ജീവനക്കാര്‍ വരേണ്ടതില്ലെന്നും സെക്രട്ടറിമാരെ മാത്രം ഉദ്ദേശിച്ചാണ് നടത്തുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്.ബൈബിള്‍ പഠനത്തിന് നേതൃത്വം നല്‍കുന്നത് കേപ്പിറ്റോള്‍ മിനിസ്ട്രീസ് സ്ഥാപകന്‍ റാള്‍ഫ് ഡ്രൊലിംഗറാണ്. ബൈബിള്‍ സ്റ്റഡിക്കാവശ്യമായിവരുന്ന ചിലവുകള്‍ കാപ്പിറ്റോള്‍ മിനിസ്ട്രിയാണ് വഹിക്കുന്നത്.

അറ്റോര്‍ണി ജനറല്‍ ജഫ് സെഷന്‍സ്, സി. ഐ. എബയനൂര്‍ മൈക്ക് പോംപിയൊ, എഡ്യുക്കേഷന്‍ സെക്രട്ടറി ബെറ്റ്‌സി ഡിവോസ്, എച്ച്യുഡി സെക്രട്ടറി ബെന്‍ കാര്‍സന്‍, എനര്‍ജി സെക്രട്ടറി റിക്ക് പെറി എന്നീ കാബിനറ്റ് സെക്രട്ടറിമാരാണ് ബൈബിള്‍ പഠനത്തിനായി എല്ലാ ആഴ്ചയിലും എത്തിച്ചേരുന്നത്.

 

Share this news

Leave a Reply

%d bloggers like this: