എയര്‍ ഏഷ്യയിലെ എയര്‍ ഹോസ്റ്റസുമാരുടെ അല്പവസ്ത്രധാരണത്തിനെതിരെ പരാതി

എയര്‍ഏഷ്യ വിമാന കമ്പനി എയര്‍ഹോസ്റ്റസുമാരുടെ യൂണിഫോമിനെക്കുറിച്ച് പരാതിപ്പെട്ടിരിക്കുകയാണ് റോബര്‍ട്‌സണ്‍. ന്യൂസിലാന്‍ഡുകാരിയാണ് ജൂണ്‍ റോബര്‍ട്‌സണ്‍. അല്‍പ്പവസ്ത്രധാരണം യൂറോപ്യന്‍മാര്‍ക്ക് വലിയ പുത്തരിയല്ല. എന്നിട്ടും ഇത് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെന്നാണ് പരാതി. മലേഷ്യന്‍ വിമാനക്കമ്പനി ജീവനക്കാരികളുടെ യൂണിഫോമിനെതിരെ പാര്‍ലമെന്റ് അംഗങ്ങള്‍ക്കാണ് പരാതി അയച്ചിരിക്കുന്നത്.

എയര്‍ ഏഷ്യ വനിതാ ജീവനക്കാരികളുടെ യൂണിഫോം വളരെ മോശമാണെന്നാണ് ജൂണ്‍ റോബര്‍ട്‌സന്റെ പരാതി. യൂറോപ്യന്‍ എയര്‍ലൈന്‍സ്, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയന്‍, അമേരിക്കന്‍ എയര്‍ലൈനുകളില്‍ ജീവനക്കാരികള്‍ ഇത്രയും ചെറിയ വസ്ത്രങ്ങള്‍ ധരിക്കാറില്ലെന്നും അവര്‍ അഭിപ്രായപ്പെടുന്നു. ഓക്ക്‌ലാന്‍ഡില്‍ നിന്നും കോലാലംപൂരിലേക്കുള്ള യാത്രക്കിടെ ഒരു ജീവനക്കാരിയോട് ഓവര്‍ കോട്ടിന്റെ ബട്ടന്‍സ് ഇടാന്‍ പോലും താന്‍ ആവശ്യപ്പെട്ടതായി ഇവര്‍ പറയുന്നു. യാത്രക്കാര്‍ക്ക് നേരെ മോശകരമായ രീതിയിലുള്ള പെരുമാറ്റമാണ് ഇവര്‍ കാണിക്കുന്നതെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

 

 

Share this news

Leave a Reply

%d bloggers like this: