ഓടുന്ന തീവണ്ടിക്കു മുന്നില്‍ നിന്ന് സെല്‍ഫി; യുവാവ് ഗുരുതരാവസ്ഥയില്‍

 

സെല്‍ഫി ഭ്രമം മൂത്ത് ഓടുന്ന തീവണ്ടിക്കൊപ്പം വീഡിയോയെടുക്കാന്‍ ശ്രമിച്ച യുവാവിന് തീവണ്ടിയിടിച്ച് ഗുരുതരപരിക്ക്. ശിവ എന്ന യുവാവാണ് തലയ്ക്ക് പരിക്കേറ്റ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നത്.

തിങ്കളാഴ്ച്ചയാണ് അപകടമുണ്ടായത്. തീവണ്ടി സ്റ്റേഷനിലേക്കെത്തിയപ്പോള്‍ വലതുകയ്യില്‍ ഫോണ്‍ പിടിച്ച് സെല്ഫി വീഡിയോ പകര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു ശിവ. മാറിനില്‍ക്കാന്‍ ആരോ ഉപദേശിക്കുന്ന ശബ്ദം വീഡിയോയിലുണ്ട്. എന്നാല്‍, ശിവ അത് അനുസരിച്ചില്ല. വേഗത്തിലെത്തിയ തീവണ്ടി തട്ടി ശിവ തെറിച്ചുപോവുകയായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ യുവാവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചു.

ശിവ പകര്‍ത്താന്‍ ശ്രമിച്ച വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തീവണ്ടിയുടെ വേഗതയെക്കുറിച്ചും ഉണ്ടാവുന്ന കാറ്റിനെക്കുറിച്ചും തെറ്റായി കണക്കുകൂട്ടിയതാണ് ശിവയെ അപകടത്തിലാക്കിയതെന്നാണ് നിഗമനം. സെല്‍ഫികളെടുക്കുന്നതിനിടെ അപകടത്തില്‍ പെട്ട് മരിക്കുന്നവരുടെ എണ്ണം രാജ്യത്ത് കൂടിവരികയാണ്.

ഡികെ

 

Share this news

Leave a Reply

%d bloggers like this: