ഇന്ത്യയിലെ പെട്രോള്‍, ഡീസല്‍ വില റെക്കോര്‍ഡ് നിരക്കില്‍

 

ഉയരുന്ന ഇന്ധന വിലയ്ക്കെതിരെ രാജ്യത്തൊട്ടാകെ പ്രതിഷേധം അലയടിക്കുമ്പോഴും വില ഉയരത്തില്‍ തന്നെ തുടരുന്നു. ഡല്‍ഹിയില്‍ 72.43 രൂപയാണ് പെട്രോളിന് വില. മൂന്ന് വര്‍ഷക്കാലത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 2014 ഓഗസ്റ്റില്‍ വില 72.51ല്‍ എത്തിയിരുന്നു

കൊല്‍ക്കത്തയിലും മുംബൈയിലും ചെന്നൈയിലും യഥാക്രമം 75.13 രൂപ, 80.30 രൂപ, 75.78 രൂപ എന്നിങ്ങനെയാണ് നിരക്കുകള്‍. പെട്രോളിനൊപ്പം ഡീസലിനും വില ഉയരുകയാണ്. ഡല്‍ഹിയില്‍ 63.38 രൂപയും കൊല്‍ക്കത്തയില്‍ 66.04 രൂപയും മുംബൈയില്‍ 67.50 രൂപയും ചെന്നൈയില്‍ 66.84 രൂപയുമാണ് വില. പെട്രോള്‍ വില ഉയരുന്നതിനെക്കാള്‍ ഗുരുതരമാണ് ഡീസലിന്റെ വിലവര്‍ധന. ഇത് അരി, പച്ചക്കറി മുതലായ പലചരക്ക് സാധനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കും. പണപ്പെരുപ്പം കൂടാനും കാരണമായേക്കും

ആഗോള വിപണയില്‍ ക്രൂഡ് ഓയിലിന് വില കൂടുന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നുവെന്നാണ് പെട്രോളിയം കമ്പനികള്‍ നല്‍കുന്ന വിശദീകരണം. മുന്‍പ് 15 ദിവസത്തിനിടയിലാണ് വിലയില്‍ മാറ്റം വന്നിരുന്നതെങ്കില്‍ ഇപ്പോള്‍ പ്രതിദിനം വില മാറ്റാന്‍ കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. രാജ്യാന്തര വിപണിയില്‍ ബ്രെന്റ് ക്രൂഡിന് വില ബാരലിന് 70 ഡോളറാണ്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: