ഡബ്ലിനിലെ ഇസ്രായേല്‍ എംബസി അടച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

ഡബ്ലിന്‍: ഡബ്ലിനില്‍ പ്രവര്‍ത്തിക്കുന്ന ഇസ്രായേല്‍ എംബസി അടച്ചുപൂട്ടാന്‍ ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം തയ്യാറെടുക്കുനന്നതായി വാര്‍ത്തകള്‍. ലോക രാജ്യങ്ങളിലുള്ള 22-ഓളം എംബസികള്‍ അടക്കാനുള്ള തീരുമാനത്തിന്റെ ഭാഗമാണ് ഇതെന്ന് പറയപ്പെടുന്നു. ഇസ്രായേല്‍ സാമ്പത്തിക അച്ചക്ക നടപടികള്‍ ആരംഭിക്കുന്നതിന്റെ ഭാഗമാണിതെന്ന് ഇസ്രായേലി പത്രമായ Yedioth Aharonoth റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ വടക്കന്‍ യൂറോപ്പില്‍ മാത്രം 9-ഓളം എംബസികള്‍ക്ക് പൂട്ട് വീഴാനാണ് സാധ്യത. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ബഞ്ചമിന്‍ നെതന്യാഹുവുമാണ്. കൃത്യമായ പ്രഖ്യാപനങ്ങള്‍ വന്നില്ലെങ്കിലും അടുത്തുതന്നെ ഈ തീരുമാനം നടപ്പാക്കപ്പെട്ടേക്കും. യെരുശലേം ഇസ്രായേല്‍ തലസ്ഥാനമാക്കുന്ന വിഷയത്തില്‍ കൂടെ നില്‍ക്കാത്ത യൂറോപ്യന്‍ രാജ്യങ്ങളിലുള്ള എംബസികളാകും അടച്ചുപൂട്ടുക എന്ന സ്ഥിരീകരിക്കാത്ത വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: