കുഞ്ഞിനെ ദുബായ് വിമാനത്താവളത്തില്‍ മറന്ന് കുടുംബം; മൂന്നു മണിക്കൂറിനു ശേഷം ‘വീണ്ടെടുത്തു

 

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരച്ഛന്‍ ‘മറന്നുവച്ചത് ‘ മൂന്നു വയസ്സുള്ള സ്വന്തം കുഞ്ഞിനെയാണ്. സുരക്ഷാ ഉദ്യോഗസ്ഥരുടെ വിളിയെത്തുംവരെ കുഞ്ഞിനെ കാണാതായ വിവരം കുടുംബാംഗങ്ങള്‍ അറിഞ്ഞിരുന്നില്ല എന്നതാണ് കൗതുകകരം.

വിമാനത്താവളത്തില്‍നിന്ന് രണ്ട് കാറിലായി അല്‍ ഐനിലെ വീട്ടിലേക്ക് തിരിച്ച കുടുംബാംഗങ്ങള്‍ ഞെട്ടലോടെയാണ് സുരക്ഷാ ഉദ്യോഗസ്ഥരില്‍നിന്ന് ആ വിവരമറിഞ്ഞത്. വിമാനത്താവള ഓഫീസില്‍നിന്നും ഫോണ്‍വിളി എത്തിയപ്പോഴാണ് കുട്ടി കൂടെയില്ലെന്നകാര്യം കുടുംബം അറിയുന്നത്. രണ്ടു കാറിലായി യാത്ര തിരിച്ചതിനാലാണ് തിരക്കിനിടെ കുഞ്ഞിന്റെ അഭാവം ശ്രദ്ധിക്കാതെ പോയത്.

വിമാനത്താവളത്തിലെ രണ്ടാമത്തെ ടെര്‍മിനലിലാണ് തനിച്ചിരിക്കുന്ന കുഞ്ഞിനെ കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ കുട്ടിയുടെ അച്ഛനെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് വിമാനത്താവളരേഖകളില്‍നിന്ന് അച്ഛന്റെ വിവരങ്ങളെടുത്ത് ഫോണില്‍ ബന്ധപ്പെട്ടു. മൂന്ന് മണിക്കൂറിനു ശേഷമാണ് കുഞ്ഞിനെ ഏറ്റുവാങ്ങാന്‍ അച്ഛനെത്തിയത്. അതുവരെ സുരക്ഷാ ജീവനക്കാര്‍ കുഞ്ഞിനെ ഓഫീസിലിരുത്തി.

 

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: