ധനവിനിയോഗ ബില്‍ പാസായില്ല; അമേരിക്കയില്‍ വീണ്ടും സാമ്പത്തിക പ്രതിസന്ധി

 

അമേരിക്കയില്‍ വീണ്ടും സാമ്പത്തിക പ്രതിസന്ധി. ധനവിനിയോഗ ബില്‍ പാസാക്കാത്തതിനെ തുടര്‍ന്ന് സാമ്പത്തിക ഇടപാടുകള്‍ തടസപ്പെട്ടു. മൂന്നാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് അമേരിക്കന്‍ സാമ്പത്തിക മേഖല നിശ്ചലമാകുന്നത്. ഇന്നലെ രാത്രി വൈകി സെനറ്റ് ബില്‍ പാസാക്കിയെങ്കിലും പ്രതിസന്ധി മറികടക്കാനായില്ല. ജനപ്രതിനിധി സഭയില്‍ ബില്‍ പാസാക്കാനാകില്ലെന്നാണ് സൂചന.

രണ്ട് വര്‍ഷത്തേക്കുള്ള ധനവിനിയോഗ ബില്‍ പാസാക്കാന്‍ കഴിയാത്തതാണ് അമേരിക്കയില്‍ സാമ്പത്തിക പ്രതിസന്ധി വീണ്ടും രൂക്ഷമാക്കിയത്. 300 ബില്യണ്‍ ഡോളറിന്റെ ധനവിനിയോഗ ബില്ലായിരുന്നു അവതരിപ്പിച്ചിരുന്നത്. റിപ്പബ്ലിക്കന്‍ സെനറ്ററായ റാന്‍ഡ് പോളാണ് ബില്ലിനെതിരെ ഇത്തവണ രംഗത്ത് വന്നത്. ജനുവരിയിലും സമാനമായ പ്രതിസന്ധി രൂപപ്പെട്ടതിനെ തുടര്‍ന്ന് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിച്ചിരുന്നു .

കുടിയേറ്റക്കാരുടെ ഭാവി സുരക്ഷിതമാക്കന്‍ വേണ്ട കരാര്‍ ഉണ്ടാക്കണമെന്ന ആവശ്യമായിരുന്നു നേരത്തെ ഡെമോക്രാറ്റുകള്‍ ഉന്നയിച്ചിരുന്നത്. ഇത് ഭരണകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗീകരിച്ചതിനെ തുടര്‍ന്ന് യുഎസ് ട്രഷറി തുറക്കാന്‍ ധാരണയിലെത്തിയിരുന്നു. ഇതിനിടെ വീണ്ടും ഒരു സെനറ്റര്‍ രംഗത്ത് വന്നതാണ് രണ്ടാം തവണയും പ്രതിസന്ധിക്ക് കാരണമായത്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: