മെല്‍ബണ്‍:നവാഗതരായ ജോര്‍ജ് മാക്‌സ്വെല്‍ സംവിധാനവും, സൈജു ഇടശ്ശേരി തിരക്കഥയും നിര്‍വഹിച്ച
‘MUMPSIMUS’ എന്നഹൃസ്വചിത്രം പ്രേക്ഷക ശ്രദ്ധ നേടുന്നു. ഇതിനോടകം മെല്‍ബണ്‍ മലയാളികള്‍ ഈ ഹൃസ്വചിത്രം ഇരുകൈകളും ചേര്‍ന്നു സ്വീകരിച്ചു എന്ന് നിസ്സംശയം പറയാന്‍ പറ്റുന്നരീതിയില്‍ ആണ് യൂട്യൂബ് റിവ്യൂ വന്നുകൊണ്ടിരിക്കുന്നത്. ഒരു സിനിമ കാണുന്ന പ്രതീതി പ്രേക്ഷകന് നല്കാന്‍ സാധിച്ചു എന്നിടത്താണ് ജോര്‍ജ് മാക്‌സ്വെല്‍ എന്ന സംവിധായകന്റെ വിജയം. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഓസ്‌ട്രേലിയന്‍ ജീവിത പശ്ചാത്തലത്തില്‍ തയ്യാറാക്കിയ ഈഹൃസ്വചിത്രം പുതു മലയാളി തലമുറയുടെസൗഹൃദങ്ങളുടെയും കൂട്ടുകെട്ടുകളുടെയും ഔന്നത്യംവരച്ചു കാട്ടുന്നു.
മെല്‍ബണ്‍ മലയാളികളായ അലന്‍, റെജി കെ മാത്യു, ജിജോ, വിമല്‍, ജോണി മറ്റം,, ലിന്റി, മിനി, ടിന്‍സി, മീര എന്നിവരാണ് ഇതില്‍ അഭിനയിച്ചിരിക്കുന്നത്. ആല്‍ബിന്‍കൊരട്ടി എഡിട്ടിങ്ങും , പ്രമോദ്, ജിന്‍സണ്‍, ഷൈസണ്‍ എന്നിവര്‍ ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു.
ഇനിയും ഈ കൂട്ടുകെട്ടില്‍ പുതിയ പ്രമേയങ്ങളോടു കൂടി, ഓസ്ട്രേലിയന്‍ പശ്ചാത്തലത്തില്‍ ഒരുപിടി നല്ല കഥകളുമായി വരുന്ന ചിത്രങ്ങള്‍ക്കായി മെല്‍ബണ്‍ മലയാളികള്‍ കാത്തിരിക്കുകയാണെന്നതില്‍ ഒരു സംശയവുമില്ല.
വാര്‍ത്ത : എബി പൊയ്ക്കാട്ടില്‍