അനധികൃതമായി അവശിഷ്ടങ്ങള്‍ വലിച്ചെറിയുന്നത് നിരീക്ഷിക്കാന്‍ അയര്‍ലണ്ടില്‍ സാറ്റ്ലൈറ്റ് സംവിധാനം

ഡബ്ലിന്‍: രാജ്യത്തെ അവശിഷ്ട നിര്‍മ്മാര്‍ജ്ജനം കാര്യക്ഷമമാക്കുന്ന പദ്ധതിയുമായി പരിസ്ഥിതി വകുപ്പ്. അനധികൃതമായി വെയ്സ്റ്റ് നിക്ഷേപിക്കുന്നവരെ കാത്തിരിക്കുന്നത് ശക്തമായ നിയമ സടപടികളായിരിക്കും ഡ്രോണുകള്‍ ഉപയോഗിച്ചും, സാറ്റ്ലൈറ്റ് ടെക്നോളജി പ്രയോജനപ്പെടുത്തിയും പരിസ്ഥിതി സന്തുലനം നടപ്പില്‍ വരുത്തും. ഇതിന് വേണ്ടി 2 മില്യണ്‍ യൂറോ ചെലവിട്ട് നടപ്പില്‍ വരുത്തുന്ന ഈ പദ്ധതിയിലൂടെ രാജ്യത്തെ വെയ്സ്റ്റ് നിക്ഷേപവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുകയാണ് ലക്ഷ്യം.

Anti-illegal Dumping initiative -ന് തുടക്കം കുറിക്കുന്ന വേളയിലാണ് മന്ത്രി ഡെന്നീസ് നോട്ടന്റെ പദ്ധതി പ്രഖ്യാപനമുണ്ടായത്. അവശിഷ്ട നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനത്തിന്റെ ഭാഗമായി റോഡുകള്‍, ജലാശയങ്ങള്‍, ബീച്ചുകള്‍ തുടങ്ങി വെയ്സ്റ്റ് നിക്ഷേപങ്ങള്‍ കണ്ടെത്തി നിര്‍മാര്‍ജനം ചെയ്യാന്‍ ഓരോ വര്‍ഷവും ലക്ഷക്കണക്കിന് തുക ചെലവിടേണ്ടി വരുന്നു. വിജനമായ പ്രദേശങ്ങളിലും, നദീ തീരങ്ങളിലും ഭക്ഷണ അവശിഷ്ടങ്ങള്‍ കൂടാതെ വീടുകളിലെ ഉപയോഗശൂന്യമായ ഉപകരണങ്ങള്‍ വരെ വലിച്ചെറിയപ്പെടുകയാണ്. ഇലക്ട്രോണിക് ഉപകാരണങ്ങള്‍ക്കകത്തുള്ള രാസപദാര്‍ത്ഥങ്ങള്‍ മനുഷ്യനും പ്രകൃതിക്കും ഒരുപോലെ ദോഷകരമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഓരോ പ്രദേശത്തും കമ്യുണിറ്റി അല്ലെങ്കില്‍ റസിഡന്റ്സ് അസോസിയേഷനുകള്‍ ബന്ധപ്പെടുത്തി ആ മേഖലകയിലെ അനധികൃത നിക്ഷേപങ്ങള്‍ കണ്ടെത്തി കുറ്റക്കാരെ നിയമപരമായി നേരിടും. കുന്നുകൂടുന്ന അവശിഷ്ടങ്ങള്‍ ഭക്ഷിച്ച് വളര്‍ത്തുമൃഗങ്ങള്‍ ചത്തൊടുങ്ങുന്ന വാര്‍ത്തകളും അയര്‍ലണ്ടില്‍ കുറവല്ല. വളരെ ശ്രദ്ധാപൂര്‍വ്വം നടപ്പാക്കുന്ന പദ്ധതിയിലൂടെ ഡ്രോണുകളുടെ സഹായം പരമാവധി പ്രയോജനപ്പെടുത്താമെന്നും മന്ത്രി പറഞ്ഞു. അടുത്ത 5 വര്‍ഷങ്ങള്‍ക്കകം സീറോ വെയ്സ്റ്റ് കമ്യുണിറ്റി എന്ന പദവിയിലേക്ക് അയര്‍ലണ്ടിനെ മാറ്റുകയാണ് പദ്ധതി ലക്ഷ്യം.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: