ഹൗസിങ് യൂണിറ്റിന് സിറ്റി കൗണ്‍സില്‍ കണ്ടെത്തിയ കെട്ടിടം എച്ച്.എസ്.ഇ വില്പനക്ക് തയ്യാറാക്കുന്നു

കോര്‍ക്ക്: വടക്കന്‍ കോര്‍ക്കില്‍ തീപിടിച്ച ആശുപത്രി കെട്ടിടം എച്ച്.എസ്.ഇ വില്പനക്ക് തയ്യാറാക്കുന്നു. പഴയ കെട്ടിടങ്ങളിലൊന്നായ മാനസിക രോഗ ആശുപത്രിയാണ് വില്പനക്കെത്തുന്നത്. Our Lady Psychiatric Complex-ന്റെ ഭാഗമാണ് ഈ കെട്ടിടം. കോര്‍ക്ക് സിറ്റി കൗണ്‍സില്‍ ഭവന പദ്ധതിക്ക് വേണ്ടി കണ്ടെത്തിയ കെട്ടിട ഭാഗങ്ങളിലൊന്നാണിത്. ആരോഗ്യവകുപ്പിന്റെ തന്നെ സമ്മതത്തോടെ ഹൗസിങ് വില്ലയായി മാറ്റാനുള്ള ചര്‍ച്ചകളും നടന്നുവരികയായിരുന്നു. എന്നാല്‍ സിറ്റി കൗണ്‍സിലിന് ലഭിച്ച വിവരമനുസരിച്ച് കൗണ്‍സിലിന്റെ ആവശ്യം പിന്തള്ളി വില്‍പ്പനക്ക് തയ്യാറാക്കുകയായിരുന്നു. രേഖാമൂലമുള്ള കൈമാറ്റം നടക്കാത്തതിനാല്‍ സിറ്റി കൗണ്‍സിലിന് എച്ച്.എസ്.ഇ-ക്കെതിരെ നിയമ നടപടികള്‍ കൈക്കൊള്ളാനും കഴിയില്ല.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: