രണ്ടാം വരവിനൊരുങ്ങി ഹിഗ്ഗിന്‍സ്

ഡബ്ലിന്‍: അടുത്ത തവണയും പ്രസിഡന്റ് പദവിയിലെത്തുമെന്ന സൂചന നല്‍കി ഐറിഷ് പ്രസിഡന്റ് മൈക്കല്‍ ഡി.ഹിഗ്ഗിന്‍സ്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ അദ്ദേഹം തയ്യാറെടുപ്പുകള്‍ നടത്തി വരികയാണെന്ന് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ നിന്നും വര്‍ത്തകളുയരുന്നു. തന്റെ ഗ്രീസ് സന്ദര്‍ശന വേളയില്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ മറുപടിയിലാണ് പ്രസിഡന്റ് രണ്ടാം വരവിന്റെ സൂചന നല്‍കിയത്.

ഐറിഷ് പ്രസിഡന്റുമാരില്‍ വച്ച് വ്യത്യസ്തത പുലര്‍ത്തുന്ന ഹിഗ്ഗിന്‍സ് രാജ്യത്തിന്റെ നയതന്ത്ര ബന്ധങ്ങള്‍ ശക്തമാക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച വ്യക്തികൂടിയാണ്. യൂറോപ്പിലും അമേരിക്കയിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന അയര്‍ലണ്ടിനെ തെക്കന്‍ അമേരിക്കന്‍ രാജ്യങ്ങളുമായും ബന്ധിപ്പിക്കാന്‍ ഹിഗ്ഗിന്‍സിന് കഴിഞ്ഞിരുന്നു. അയര്‍ലന്‍ഡ് വിദൂരതയില്‍ മാത്രം നോക്കിനിന്ന ക്യൂബയില്‍ പോലും സന്ദര്‍ശനം നടത്തിയ പ്രസിഡന്റും ഹിഗ്ഗിന്‍സ് തന്നെ.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: