ഓണ്‍ലൈനിലൂടെ ഭക്ഷ്യ വസ്തുക്കളോ, ഫുഡ് സപ്ലിമെന്റുകളോ വാങ്ങിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം: മുന്നറിയിപ്പ് നല്‍കി ഭക്ഷ്യ സുരക്ഷാ വകുപ്പ്

ഡബ്ലിന്‍; അമിത രാസവസ്തുക്കളുടെ സാന്നിധ്യമുള്ള ഭക്ഷ്യ ഉല്‍പ്പന്നത്തിന്റെ ഓണ്‍ലൈന്‍ വിപണനം അയര്‍ലണ്ടില്‍ സജീവമാകുന്നതായി മുന്നറിയിപ്പ്. നിരോധിക്കപ്പെട്ട ലിസ്റ്റില്‍ ഉള്‍പ്പെടുന്ന ഭക്ഷ്യ വസ്തുക്കളും, ഫുഡ് സപ്ലിമെന്റുകളും ചില വെബ്സൈറ്റ് വഴി വ്യപകമാകുന്നതില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ആശങ്ക രേഖപ്പെടുത്തി. അര്‍ബുദം ഉള്‍പ്പെടെയുള്ള രോഗങ്ങളിലേക്ക് ശരീരത്തെകൊണ്ടെത്തിക്കുന്ന വസ്തുക്കളുടെ വിപണനം തടയാനുള്ള നടപടികള്‍ കൈക്കൊണ്ടുവര്‍കയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ്.

24 തരത്തിലുള്ള ഉത്പന്നങ്ങളാണ് വന്‍ ഓഫറുകള്‍ നല്‍കി വിപണനം നടത്തിക്കൊണ്ടിരിക്കുന്നത്. either.ie എന്ന വെബ്സൈറ്റ് ഇത്തരം നിരോധിത ഉത്പന്നങ്ങള്‍ അയര്‍ലണ്ടില്‍ എത്തിക്കുന്നതായും കണ്ടെത്തി. ശരീര വണ്ണം കുറക്കുന്നവ, വണ്ണം കൂട്ടുന്നവ, പ്രോട്ടീന്‍ പൗഡറുകള്‍ തുടങ്ങി പെട്ടെന്ന് ആകര്‍ഷിക്കപ്പെടുന്ന ഉത്പന്നങ്ങളുടെ വില്‍പ്പനയാണ് നടന്നുവരുന്നത്. ഇവയില്‍ ഏറിയ ഉത്പന്നങ്ങളും നിരോധിക്കപ്പെട്ടവയാണ്.

1997 മുതല്‍ അയര്‍ലണ്ടില്‍ നിരോധിക്കപ്പെട്ട agmatine guanidine sutfate, acacia rigidula, epimedium grandiflorum തുടങ്ങിയ ഘടകങ്ങള്‍ അടങ്ങിയ ഉത്പന്നങ്ങള്‍ ഇ.യു നിര്‍ദ്ദേശമനുസരിച്ച് അയര്‍ലണ്ടില്‍ നിരോധിക്കപ്പെട്ട ഭക്ഷ്യ വസ്തുക്കളുടെ പട്ടികയില്‍ പെടുന്നവയാണ്. കഴിഞ്ഞ വര്‍ഷം സ്വിറ്റ്സര്‍ലാന്‍ഡ്, നോര്‍വേ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പടെ 25-ഓളം യൂറോപ്യന്‍ രാജ്യങ്ങളില്‍ 1077 വെബ്സൈറ്റുകളിലൂടെ നിരോധിക്കപ്പെട്ട ഉത്പന്നങ്ങള്‍ വില്‍ക്കപ്പെടുന്നത് കണ്ടെത്തിയിരുന്നു.

ഓണ്‍ലൈനിലൂടെ ഭക്ഷ്യ വസ്തുക്കളോ, ഫുഡ് സപ്ലിമെന്റുകളോ വാങ്ങിക്കുന്നവര്‍ ജാഗ്രത പുലര്‍ത്താന്‍ അയര്‍ലണ്ടിലെ ഫുഡ് സേഫ്റ്റി വകുപ്പ് കര്‍ശനമായി നിര്‍ദ്ദേശിച്ചിരിക്കുകയാണ്. തികച്ചും സുരക്ഷിതമായ മാര്‍ഗങ്ങളിലൂടെ മാത്രം ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍ വാങ്ങിക്കാന്‍ ശ്രദ്ധ ചെലുത്തണമെന്നും പൊതുജന അറിയിപ്പില്‍ ഭക്ഷ്യ സുരകഹാ വകുപ്പ് പറയുന്നു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: