ബാഗേജ് മോഷണം; കരിപ്പൂര്‍ വിമാനത്താവളത്തില്‍് കൂടുതല്‍ സിസിടിവി കാമറ സ്ഥാപിക്കും

 

കോഴിക്കോട് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്ന യാത്രക്കാരുടെ ബാഗേജില്‍നിന്നും വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടമാകുമെന്ന പരാതിയില്‍ സര്‍ക്കാര്‍ നടപടിക്ക്. വിമാനത്താവളത്തില്‍ കൂടുതല്‍ സിസിടിവി ക്യാമറകളും മറ്റും സ്ഥാപിക്കാന്‍ നിര്‍ദേശിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

എയര്‍പോര്‍ട്ട് ഡയറക്ടര്‍, എയര്‍പോര്‍ട്ട് മാനേജര്‍, സിഐഎസ്എഫ്-കസ്റ്റംസ് ഉദ്യോഗസ്ഥര്‍, വിവിധ എയര്‍ ട്രാവല്‍ കന്പനികളുടെ ഉദ്യോഗസ്ഥര്‍, കരിപ്പൂര്‍ പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ തുടങ്ങിയ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ അടിയന്തര യോഗത്തിലാണ് ഇതു സംബന്ധിച്ചു തീരുമാനം കൈക്കൊണ്ടത്.

കരിപ്പൂര് വിമാനത്താവളത്തില് വിമാനമിറങ്ങിയ യാത്രക്കാരുടെ ബാഗേജില്‌നിന്ന് വിലപിടിപ്പുള്ള സാധനങ്ങള് നഷ്ടമായതായി പരാതിയുയര്ന്നിരുന്നു. ചൊവ്വാഴ്ച രാവിലെ 7.30ന് ദുബൈയില്‌നിന്ന് എയര് ഇന്ത്യ എക്‌സ്പ്രസില് കരിപ്പൂരിലെത്തിയ യാത്രക്കാരുടെ ബാഗേജുകള് കുത്തിത്തുറന്ന് സ്വര്ണം, വാച്ച്, രണ്ട് മൊബൈല് ഫോണ്, പണം എന്നിവ മോഷ്ടിച്ചെന്നായിരുന്നു ആക്ഷേപം. പല യാത്രക്കാരുടെയും ബാഗുകളുടെ പൂട്ട് പൊളിച്ച നിലയിലായിരുന്നു. തുടര്ന്ന് ഇവര് സംഭവം വിശദീകരിച്ച് ഫേസ്ബുക്കില് വിഡിയോ പോസ്റ്റ് ചെയ്യുകയും ഇത് സമൂഹമാധ്യമങ്ങളില് വൈറലാവുകയുമായിരുന്നു.

 

ഡികെ

 

 

Share this news

Leave a Reply

%d bloggers like this: